തന്നെ അവഗണിച്ച കൊല്ലത്തെ ഡിസിസി നേതൃത്വത്തിന് താക്കീത് നല്‍കി കൊടികുന്നിൽ സുരേഷ്

തന്നെ അവഗണിച്ച കൊല്ലത്തെ ഡിസിസി നേതൃത്വത്തിന് കെപിസിസി വർക്കിംങ് പ്രസിഡന്റ് കൊടികുന്നിൽ സുരേഷിന്റെ താക്കീത്.തന്റെ സ്ഥാനത്ത് മറ്റൊരു അധസ്ഥിതനായിരുന്നെങ്കിൽ എന്നെ മണ്ണിനടിയിൽ ആയേനെ.

തന്നെ അയോഗ്യനാക്കാൻ കോടതിയിൽ പോയവരും നശിപ്പിക്കാൻ ശ്രമിച്ചവരും ഇവിടെയുണ്ടെന്നും
കൊടികുന്നിൽ എ.ഐ ഗ്രൂപ് നേതാക്കളെ നോക്കി തുറന്നടിച്ചു.കൊല്ലത്ത് കോൺഗ്രസ് നേതൃയോഗത്തിലാണ് സംഭവം.

കെപിസിസി വർക്കിംങ് പ്രസിഡന്റായി കൊടികുന്നിൽ അവരോധിക്കപെടുമെന്ന് സ്വപ്നത്തിൽ പോലും കാണാത്ത എ,ഐ ഗ്രൂപുകളുടെ മുമ്പിൽ കൊടികുന്നിൽ സുരേഷ് തന്നെ ഒറ്റപെടുത്തിയ ഗ്രൂപ് നേതാക്കന്മാർക്ക് മുന്നറിയിപുകൂടി കൊടികുന്നിൽ നൽകി.

കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപിൽ തന്റെ ജാതി പ്രശ്നം കോടതിയിലെത്തിച്ച് തന്നെ നശിപ്പിക്കാൻ ശ്രമിച്ചവർ തന്റെ മുന്നിലുണ്ടെന്നും കൊടികുന്നിൽ എ ഗ്രൂപുകാരും ഐ ഗ്രൂപുകാരുടെ മുന്നില്‍ തുറന്നടിച്ചു. കൊല്ലത്ത് കോൺഗ്രസിൽ ഒറ്റയാൻ നയമെന്നും കൊടികുന്നിൽ കുറ്റപെടുത്തി.

ആൾകൂട്ടമായും അച്ചടക്കമില്ലാതെയും പാർട്ടിയെ കൊണ്ടുപോകാൻ ഉദ്ദേശിക്കുന്നില്ലെന്ന് കെ.പി.സി.സി.പ്രസിഡന്റ് മുല്ലപള്ളി രാമചന്ദ്രൻ പറഞ്ഞു കൊടികുന്നിൽ സുരേഷിന് ചില എടുത്തുചാട്ടം ഉണ്ടെന്നും അത് താൻ റെഡിയാക്കി എടുക്കുമെന്നും മുല്ലപള്ളി പറഞ്ഞു.

പ്രസിഡന്റിനെ ആരോ തന്നെ കുറിച്ച് തെറ്റിദ്ധരിപിച്ചുവെന്ന് കൊടികുന്നിലും മറുപടി നൽകി.രാജ്മോഹൻ ഉണ്ണിത്താൻ തെറ്റു തിരുത്തുമെന്നും എല്ലാ പിന്തുണയും നൽകി ഉണ്ണിത്താനെ സ്വീകരിക്കണമെന്ന് മുല്ലപള്ളി ആവശ്യപ്പെട്ടു.യുവ എം.എൽ.എ മാർ പാർട്ടി പരിപാടികളിൽ നിന്ന് വിട്ടു നിൽക്കുന്നുവെന്ന് ബോധ്യപ്പെട്ടുവെന്നും ഇവരോട് വിശദീകരണം ചോദിക്കുമെന്നും മുല്ലപള്ളി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here