ദിലീപിന്‍റെ രാജിയെച്ചൊല്ലി അമ്മയില്‍ ഭിന്നത; രാജി ഉടന്‍ സ്വീകരിക്കണമെന്ന് ഒരു വിഭാഗം; രാജി സ്വീകരിക്കേണ്ടെന്ന് മോഹന്‍ലാലും, ഗണേശ്കുമാറും സിദ്ദിഖും

ദിലീപിന്‍റെ രാജിയെച്ചൊല്ലി താരസംഘടനയായ അമ്മയില്‍ ഭിന്നത രൂക്ഷമാകുന്നു. രാജി ഉടന്‍ സ്വീകരിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോള്‍, രാജി സ്വീകരിക്കേണ്ടെന്ന നിലപാടിലാണ് മോഹന്‍ലാലും, ഗണേശ്കുമാറും സിദ്ദിഖും .

എതിര്‍പ്പുമായി ബാബുരാജ് ആസിഫലി ഹണിറോസ് രചന തുടങ്ങിയ ഇസി അം ഗങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

അതിനിടെ രാജിക്കത്ത്  അമ്മ നേതൃത്വം  പൂ‍ഴ്ത്തിയെന്ന് ആക്ഷേപം ശക്തമാകുകയാണ്.  സംഘടനയുടെ എക്സിക്യൂട്ടിവ് യോഗം ഉടന്‍ വിളിച്ചേക്കുമെന്നാണ് സൂചന. ഈ മാസം 10നാണ് ദിലീപ് രാജിക്കത്ത് എ എം എം എ പ്രസിഡന്‍റ് മോഹന്‍ലാലിന് കെെമാറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News