#MeToo എംജെ അക്ബര്‍ രാജിവച്ചു? രാജിക്കത്ത് മോദിക്ക് കെെമാറി

ദില്ലി: മീടു ആരോപണത്തില്‍ കുടുങ്ങിയ കേന്ദ്ര മന്ത്രി എംജെ അക്ബര്‍ രാജിവച്ചതായി സൂചന. രാജിക്കത്ത് ഇമെയില്‍ വഴി നരേന്ദ്രമോദിക്ക് അയച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

നിരവധി ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നതോടെ വിദേശ സന്ദര്‍ശനം അവസാനിപ്പിച്ച് ഉടന്‍ നാട്ടിലേക്ക് മടങ്ങിയെത്താന്‍ അക്ബറിനോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.

ഇന്ന് രാവിലെയാണ് എംജെ അക്ബര്‍ ദില്ലി വിമാനത്താവളത്തില്‍ എത്തിയത്. തനിക്കെതിരെയുണ്ടായ വെളിപ്പെടുത്തലുകളേക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്ന് മാത്രമാണ് മാധ്യമങ്ങളോട് ബിജെപി മന്ത്രി പറഞ്ഞത്.

അക്ബറിനെതിരെ ഒന്നിനുപിറകെ ഒന്നായി വെളിപ്പടുത്തലുകള്‍ പുറത്തുവന്നിട്ടും ബിജെപിയും കേന്ദ്രസര്‍ക്കാരും മൗനം തുടരുകയാണ്.

അക്ബര്‍ നൈജീരിയയില്‍നിന്ന് തിരിച്ചെത്തിയശേഷം നടപടി തീരുമാനിക്കുമെന്ന നിലപാടിലായിരുന്നു കേന്ദ്രം. ആര്‍എസ്എസും വനിതാവിഭാഗമായ രാഷ്ട്രസേവികാസമിതിയും പ്രതികരിച്ചിട്ടില്ല. ആരോപണങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് ഒന്നും പറയാനില്ലെന്ന് മന്ത്രി ഉമാഭാരതി പറഞ്ഞു.

ആര്‍എസ്എസ് സഹ സര്‍കാര്യവാഹക് ദത്താത്രേയ ഹൊസബളെയും വെളിപ്പെടുത്തലുകളെ അനുകൂലിച്ച് രംഗത്തുവന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News