തിരുവനന്തപുരം: ഡബ്ല്യുസിസിയുടെ ആശങ്കകള്‍ മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന എഎംഎംഎ പരിശോധിച്ച് പരസ്പര വിശ്വാസത്തോടെ പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് മന്ത്രി എകെ ബാലന്‍.

തെറ്റിദ്ധാരണാജനകമായ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് വ്യക്തമാക്കുന്ന നടപടിയും താരസംഘടന സ്വീകരിക്കണമെന്നും ബാലന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

എഎംഎംഎയും ഡബ്ല്യുസിസിയും തമ്മിലുള്ള പ്രശ്‌നമാണിത്. സര്‍ക്കാരിനോട് ഇക്കാര്യത്തില്‍ സഹായം ഏതെങ്കിലും വിഭാഗം ചോദിച്ചാല്‍ ഇടപെടലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

അഭിപ്രായം പറയുന്നവരെ സോഷ്യല്‍മീഡിയയിലൂടെ അപമാനിക്കുന്നത് ആര് ചെയ്താലും അതിനോട് യോജിക്കാന്‍ സര്‍ക്കാരിനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.