പ്രളയ ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം; ദക്ഷിണ മേഖലയിലെ മികച്ച ടെറിറ്റോറിയൽ ആർമിയായി കണ്ണൂർ 122 ടെറിറ്റോറിയൽ തിരഞ്ഞെടുക്കപ്പെട്ടു

പ്രളയ ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയതുൾപ്പെടെയുള്ള മികച്ച പ്രവർത്തനങ്ങൾക്ക് കണ്ണൂർ 122 ടെറിറ്റോറിയൽ ആർമിക്ക് അംഗീകാരം.ദക്ഷിണ മേഖലയിലെ മികച്ച ടെറിറ്റോറിയൽ ആർമിയായി കണ്ണൂരിലെ 122 ബറ്റാലിയൻ തിരഞ്ഞെടുക്കപ്പെട്ടു.

ആർമി പ്രഫഷനൽ മത്സര ഇനങ്ങളായ 5.56 ഇൻസാസ് റൈഫിൾ,7.62 ലൈറ്റ് മെഷീൻ ഗൺ ഫയറിങ്(സ്മോൾ ആംസ്)81 എം എം മോട്ടോർ ഫയറിങ്,മീഡിയം മെഷീൻ ഗൺ എന്നിവയുടെ ഡയറിങ് മത്സരത്തിൽ ഒന്നാം സ്ഥാനവും സ്പോർട്സ് ഇനങ്ങളായ ഫുട്ബോൾ,വോളീബോൾ,ബാസ്കറ്റ് ബോൾ,ക്രോസ് കൺട്രി എന്നീ ഇനങ്ങളിലെ ഒന്നാം സ്ഥാനവും കണ്ണൂരിന് നേട്ടമായി.

ദക്ഷിണ മേഖല ടെറിറ്റോറിയൽ ആർമി മേധാവി ബ്രിഗേഡിയർ സഞ്ജീവ് തിവാരിയിൽ നിന്നും കമാൻഡിങ് ഓഫീസർ കേണൽ രാജേഷ് കനൗജിയ പുരസ്‌കാരം ഏറ്റു വാങ്ങി.


122 പ്രാദേശിക സേന അംഗങ്ങൾക്ക് 16 ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകും. പ്രളയ മേഖലകളിൽ കണ്ണൂർ 122 ബറ്റാലിയൻ നടത്തിയ പ്രവർത്തനങ്ങൾ പ്രശംസ ഏറ്റു വാങ്ങിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News