മീ ടു; ദില്ലിയില്‍ അരങ്ങേറിയത് നാടകീയ സംഭവവികാസങ്ങള്‍; അഭ്യൂഹങ്ങള്‍ക്കൊടുവില്‍ രാജിയില്ലെന്ന് അക്ബര്‍

മീ ടു വിവാദത്തില്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബര്‍.

എല്ലാ ആരോപണങ്ങളും മന്ത്രി തള്ളി കളഞ്ഞു. ആരോപണങ്ങള്‍ക്ക് പിന്നില്‍ നിക്ഷിപ്ത് താല്‍പര്യമുണ്ടെന്നും എം.ജെ.അക്ബര് പുറത്തിറക്കിയ പ്രസ്ഥാവനയില്‍ വ്യക്തമാക്കി.

അക്ബര്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജി വയ്ക്കില്ലെന്നും സൂചന. രാജിയെക്കുറിച്ച് പ്രസ്ഥാവനയില്‍ പരാമര്‍ശമില്ല.

നാടകിയ സംഭവ വികാസങ്ങളാണ് ദില്ലിയില്‍ അരങ്ങേറുന്നത്.എട്ട് മണിയോടെ ദില്ലിയിലെത്തിയ എം.ജെ.അക്ബര്‍ അഭിഭാഷകരുമായി ഔദ്യോഗിക വസതിയില്‍ കൂടിക്കാഴ്ച്ച് നടത്തി.

രാജി കത്ത് പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയെന്ന് ചില ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ രാജി സ്ഥിതീകരിക്കാന്‍ തയ്യാറായില്ല. പ്രധാനമന്ത്രി പ്രതികരിക്കാന്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഇതിന് പിന്നാലെ മീടു വിവാദത്തില്‍ ആരോപണം ഉന്നയിച്ചവരുടെ പേര് വിവരങ്ങള്‍ വരെ അക്കമിട്ട് വിവരിച്ച് അക്ബര്‍ രണ്ട് പേജ് വരുന്ന പ്രസ്ഥാവന മാധ്യമങ്ങള്‍ക്ക് കൈമാറി.

ആരോപണങ്ങള്‍ക്ക് പിന്നില്‍ നിക്ഷിപ്ത താല്‍പര്യമുണ്ട്.പ്രിയ രമണി,ഗസാല വഹാബ് എന്നിവരോടൊപ്പം ജോലി ചെയ്തിട്ടുണ്ട്.

ഒരു വര്‍ഷം മുമ്പ് പേര് വയ്ക്കാതെ പ്രിയ രമണി തന്നെക്കുറിച്ച് ലേഖമെഴുതി. എന്ത് കൊണ്ട് പേര് വച്ചില്ലാ എന്ന ചോദ്യത്തിന്, ദുരുദേശപരമായി ഒന്നും നടന്നിരുന്നില്ലെന്ന് പ്രിയ രമണി സമ്മതിച്ചുവെന്നും അക്ബര്‍ അവകാശപ്പെടുന്നു.

ഗസാല വഹാബിനൊപ്പം ഏഷ്യല്‍ ഏജ് ദിനപത്രത്തില്‍ ജോലി ചെയ്യുമ്പോള്‍ തന്റേത് ഗ്ലാസ് ക്യാമ്പിനായിരുന്നു.

രണ്ടടിക്കപ്പുറം എല്ലാവരും ഉണ്ട്. സംഭവം നടന്നുവെന്ന് പറയുന്നതിന് ശേഷവും ഇരുമാധ്യമ പ്രവര്‍ത്തകരും തന്നോടൊപ്പം ജോലി ചെയ്തുവെന്നത് വ്യക്തമാക്കുന്നത് പ്രശ്‌നം ഒന്നും ഇല്ല എന്ന് തന്നെയാണ്.

നീന്തലറിയാത്ത താന്‍ സ്വമിങ്ങ് പൂളില്‍ വച്ച് ആക്രമിച്ചുവെന്ന അഞ്ചു ഭാട്ടിയയുടെ വാക്കുകള്‍ അടിസ്ഥാന രഹിതം.

തെളിവുകളില്ലാതെ കുറ്റമാരോപിക്കുന്നത് ചിലര്‍ പതിവാക്കിയിരിക്കുന്നത്. ഉചിതമായ നിയമനടപടിയെക്കുറിച്ച് തന്റെ അഭിഭാഷകന്‍ തീരുമാനം എടുക്കുമെന്നറിയിച്ചാണ് പ്രസ്ഥാവന അവസാനിക്കുന്നത്.

അതേ സമയം സ്ഥാനം ഒഴിയുന്നതിനെക്കുറിച്ച് അക്ബര്‍ പരാമര്‍ശനം നടത്തിയില്ല. ആദ്യം എല്ലാം നിഷേധിച്ച ശേഷം ധാര്‍മികത ഉയര്‍ത്തി രാജി വയ്ക്കാനാണ് നീക്കമെന്നും സൂചനയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here