ശബരിമല സ്ത്രീ പ്രവേശനം; തുടർ നടപടികളെക്കുറിച്ച് സർക്കാർ സമർപ്പിച്ച റിപ്പോര്‍ട്ട് ഹൈക്കോടതി ഇന്ന് പരിഗണിക്കും

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കൈക്കൊണ്ട തുടർ നടപടികളെക്കുറിച്ച് സർക്കാർ സമർപ്പിച്ച റിപ്പോര്‍ട്ട് ഹൈക്കോടതി ഇന്ന് പരിഗണിക്കും.

വിധി നടപ്പാക്കുന്നതിനായി സ്വീകരിച്ച നടപടികൾ വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരിനോട് കോടതി നിർദേശിച്ചിരുന്നു .
വിധിക്കെതിരെ ചില സംഘടനകളിൽ നിന്നുയർന്ന പ്രതിഷേധം കൂടി പരിഗണിച്ചുള്ള റിപ്പോർട്ടാണ് കോടതിയിൽ നല്‍കിയിട്ടുള്ളത്.

വിധിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ സൗകര്യം ഒരുക്കാന്‍ സമയവും സാഹചര്യവുമില്ല. സ്ത്രീകള്‍ക്ക് വസ്ത്രം മാറുന്നതിനും വിരിവയ്ക്കാനുമുള്ള സൗകര്യം ശബരിമലയില്‍ നിലവിലുണ്ട്. ആ സൗകര്യങ്ങള്‍ തുടര്‍ന്നുണ്ടാകുമെന്നും ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here