ഫ്രാങ്കോ മുളയ്ക്കലിന് ഉപാധികളോടെ ജാമ്യം; കേരളത്തിലേക്ക് പ്രവേശിക്കരുത്; പാസ്പോര്‍ട്ട് കെട്ടിവെക്കാനും നിര്‍ദ്ദേശം

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ വെെദികന്‍ ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം . ഹെെക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

കേരളത്തിൽ പ്രവേശിക്കരുത്, പാസ്പോർട് വിചാരണക്കോടതിയിൽ കെട്ടിവെയ്ക്കണം,
രണ്ടാഴ്ചയിലൊരിക്കൽ ശനിയാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം
 സാക്ഷികളെ സ്വാധീനിക്കരുത് എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.

കേരളത്തിലേക്ക് പ്രവേശിപ്പിക്കരുതെന്നും രണ്ടാ‍ഴ്ചയ്ക്കൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാനും നിര്‍ദ്ദേശം ഉണ്ട്. സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടന്നും ചുണ്ടിക്കാട്ടിയാണ് കേരളത്തിലേക്ക് പ്രവേശിക്കരുതെന്ന നിര്‍ദ്ദേശം ന ല്‍കിയത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ സമർപ്പിച്ച രണ്ടാമത് ജാമ്യ ഹർജിയിലാണ് ഹൈക്കോടതി ഇന്ന് ജാമ്യം അനുവദിച്ചത്. ആദ്യ റിമാന്റ് കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് ഫ്രാങ്കോ ജാമ്യഹർജിയുമായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചത് .

കേസിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യലും തെളിവെടുപ്പും പുർത്തിയായെന്നും ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നുമാണ് ഫ്രാങ്കോ ജാമ്യഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.
ഇതുവരെ അന്വേഷണവുമായി സഹകരിച്ചെന്നും തുടർന്നും സഹകരിക്കാമെന്നും ഹർജിയില്‍ ഉറപ്പു നൽകി.. ഫ്രാങ്കോ മുളക്കലിനു വേണ്ടി അഡ്വക്കേറ്റ്. പി വിജയഭാനുവാണ് ഹെെക്കോടതിയില്‍ ഹാജരായത്.

ഒരാഴ്ച മുൻപ് ഇതേ ആവശ്യവുമായി ബിഷപ്പ് ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ജാമ്യാപേക്ഷ തള്ളുകയായിരുന്നു . പാല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻറ് ചെയ്തതിനെ തുടർന്ന് ബിഷപ്പ് ഫ്രാങ്കോ ഇപ്പോൾ പാല സബ് ജയിലിൽ തടവിലാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News