കൊച്ചി: ഡബ്ല്യു.സി.സിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ മഞ്ജു വാര്യർ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നത് എന്തു കൊണ്ടെന്ന് സിദ്ധിഖ്.
അമ്മയുടെ വാര്‍ത്താ സമ്മേളനത്തിനിടെ, മാദ്ധ്യമ പ്രവർത്തകർ ചോദിച്ചപ്പോഴാണ് സിദ്ധിഖിന്‍റെ പ്രതികരണം. ഡബ്ല്യൂസിസിയുടെ വാര്‍ത്താസമ്മേളനത്തിലെ മഞ്ജു വാര്യരുടെ അസാനിധ്യം നേരത്തെ ചര്‍ച്ച ആയിരുന്നു. വിഷയത്തില്‍ മഞ്ജുവിന്റെ നിലപാട് എന്താണ് എന്ന് എല്ലാവരു ചോദിക്കുന്നുണ്ടെന്ന് സിദ്ദിഖ് പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തിനിടെ സിദ്ധിഖ്
‘മഞ്ജു വിളിക്കാറുണ്ട്. നല്ല അടുപ്പമാണ്. എല്ലാ കാര്യങ്ങളും സംസാരിക്കും. മഞ്ജു ഇപ്പോഴും അമ്മയിൽ ഉണ്ട്. മഞ്ജു എവിടെ? മഞ്ജുവിനെ മുന്നിൽ കണ്ടുകൊണ്ടല്ലേ അവർ ഡ്ബള്യുസിസി രൂപീകരിച്ചത് .ഡബ്ല്യു.സി.സിയെ പ്രതിനിധീകരിച്ച് മഞ്ജു വാര്യര്‍ വന്നില്ലോ. താനും അത് ചിന്തിക്കുന്നുണ്ട്.
ഇക്കാര്യത്തിൽ മഞ്ജുവിന്റെ നിലപാട് എന്താണ് എന്ന് എല്ലാവരു ചോദിക്കുന്നുണ്ട്. അത് തന്നെയാണ് ഞാനും ചോദിക്കുന്നത്.’
ഡബ്ല്യൂസിസിയുടെ വാര്‍ത്താസമ്മേളനത്തിലെ മഞ്ജു വാര്യരുടെ അസാനിധ്യം നേരത്തെ ചര്‍ച്ച ആയിരുന്നു. സംഭവത്തില്‍ ഇതു വരെ മഞ്ജു മൗനം വെടിഞ്ഞിട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here