മലയാളത്തില്‍ വീണ്ടും മീ ടൂ ആരോപണം; പതുങ്ങി പതുങ്ങി അലെൻസിയർ അകത്ത് വന്നു; ഞാൻ മൂടിയിരുന്ന ബെഡ് ഷീറ്റിനടിയിലേക്ക് കയറി കിടന്നു

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ പുറത്തുകൊണ്ടുവരുന്നതിലൂടെ മീ ടൂ ക്യാമ്പെയ്ന്‍ ലോക ശ്രദ്ധ നേടുകയാണ്.

ബോളിവുഡിലെയും രാഷ്ട്രീയത്തിലെയും നിരവധി പേര്‍ക്കെതിരെയാണ് ആരോപണങ്ങളുമായി സഹപ്രവര്‍ത്തകരും പരിചയക്കാരുമായ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. മീ ടു ആരോപണങ്ങള്‍ മലയാളത്തിലേക്കും വരികയാണ്.

നടന്‍ അലസിയറിനെതിരെയാണ് ഗുരുതരമായ ആരോപണങ്ങളുമായി പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്ത സഹതാരം രംഗത്ത് വന്നത്. പ്രമുഖ ട്വിറ്റര്‍ ഹാന്‍ഡിലായ ഇന്ത്യാ പ്രൊട്ടസ്റ്റിലൂടെയാണ് താരം വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

പ്രമുഖർ തങ്ങൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തുറന്നുപറയുന്ന വേദിയായ ട്വിറ്റർ ഹാൻഡിലാണ് ഇന്ത്യ പ്രൊട്ടസ്റ്റ്സ്. അടുത്തറിയുന്നത് വരെ അദ്ദേഹത്തോടും അദ്ദേഹത്തിന്‍റെ നിലപാടുകളോടും ബഹുമാനമായിരുന്നു.

എന്നാല്‍ അടുത്തറിഞ്ഞപ്പോ‍ഴാണ് തന്‍റെ നെറികേടുകളെ മറച്ചുപിടിക്കാനുള്ള ഉപാധിയാണിതെന്ന് മനസിലായത്. തുടക്കക്കാരിയാണ് ഇപ്പോ‍ഴും ഈ ഫീല്‍ഡില്‍ പിടിച്ചുനില്‍ക്കാന്‍ കഷ്ടപ്പെടുകയാണ് അതുകൊണ്ടാണ് പേരുപറയാത്തത്.

എന്‍റെ നാലാമത്തേതും അലന്‍സിയറുമൊത്തുള്ള ആദ്യത്തെ സിനിമയുമായിരുന്നു അത്. ഈ സെറ്റില്‍ വച്ച് നിരവധി തവണ അയാള്‍ എന്നെ അപമാനിച്ചു.

ആദ്യത്തേത് ഉച്ചഭക്ഷണ സമയത്തായിരുന്നു. ഞങ്ങള്‍ മൂന്ന് പേരുണ്ടായിരുന്നു ഒരു സഹനടിയും ഒപ്പം ഉണ്ട് ഭക്ഷണത്തിനിടെ അയാള്‍ എന്‍റെ മാറിടത്തിലേക്ക് തുറിച്ച് നോക്കിക്കൊണ്ടിരുന്നു.

ഞാന്‍ അസ്വസ്തയായത് കണ്ട് കൂടുതല്‍ സോഷ്യലാവണം എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. കാര്യങ്ങള്‍ കൂടുതല്‍ ലളിതമായി കാണണമെന്നും പറഞ്ഞു ഞാന്‍ അതിനോട് പ്രതികരിച്ചില്ല. രു സഹനടിക്കൊപ്പം അദ്ദേഹം എന്‍റെ മുറിയിലേക്ക് വന്നു.

ഒരു കലാകാരന്‍റെ സ്വാതന്ത്ര്യത്തെക്കുറിച്ചും ശരീരത്തെ അറിയേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചുമെല്ലാം എന്നെ ഉപദേശിച്ചു. വളരെ ചെറിയ നാടക പശ്ചാത്തലമേ എനിക്കുള്ളൂവെന്നതിന്റെ പേരുപറഞ്ഞ് എന്നെ അപമാനിച്ചു.

ഒരിക്കൽ ആർത്തവസമയത്ത് ഞാൻ ഏറെ ക്ഷീണിതയായിരുന്നു, സംവിധായകന്റെ സമ്മതത്തോടെ ബ്രേക്കെടുത്ത് എന്‍റെ മുറിയിൽ വിശ്രമിക്കുകയായിരുന്നു.

ഈ സമയം വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടു. വാതിൽ പഴുതിലൂടെ നോക്കിയപ്പോൾ അലൻസിയറാണെന്ന് മനസിലായി.

ആകെ ടെൻഷനടിച്ച ഞാൻ ഈ സമയം ഡയറക്ടറെ വിളിച്ച് സഹായം തേടി. സഹായത്തിനായി ആരെയെങ്കിലും ഉടൻ അയക്കാമെന്ന് ഡയറക്ടർ പറഞ്ഞു. അലൻസിയർ ആവർത്തിച്ച് വാതിലിൽ മുട്ടുന്നുണ്ടായിരുന്നു.

ഒടുവിൽ ഞാൻ വാതിൽ തുറന്നു. മുറിക്ക് പുറത്തേക്ക് ചാടാമെന്ന് കരുതി തന്നെയാണ് വാതിൽ തുറന്നത്.

ഫോണ്‍ ഞാന്‍ കട്ടാക്കിയില്ല സംഭാഷണം മറ്റുള്ളവര്‍ കേള്‍ക്കട്ടെ എന്ന് തന്നെ ഞാന്‍ കരുതി. അയാള്‍ എന്‍റെ അടുത്ത് എത്തും മുന്നെ പുറത്ത് ഡോര്‍ബെല്‍ മു‍ഴങ്ങി.

ഏറെ ഞെട്ടിച്ച സംഭവം രാത്രി ഷിഫ്റ്റിന് ശേഷം ഞാനും സുഹൃത്തും ഉറങ്ങുകയായിരുന്നു. അപ്പോള്‍ അയാള്‍ വന്ന് വാതിലില്‍ മുട്ടി സുഹൃത്തിനോട് സംസാരിച്ച ശേഷം മടങ്ങിപ്പോയി സുഹൃത്ത് കുളിക്കാന്‍ പോയപ്പോള്‍ വാതില്‍ കുറ്റിയിട്ടിരുന്നില്ല.

തഞ്ചം നോക്കി അയാള്‍ അകത്തുവന്ന് അയാള്‍ എന്‍റെ പുതപ്പിനടിയില്‍ കയറി ഞാന്‍ ഒച്ചവച്ചപ്പോള്‍ അയാള്‍ ഇറങ്ങിപ്പോവുകയായിരുന്നു.

നടി പ്രതികരണം രേഖപ്പെടുത്തിയ ട്വിറ്റര്‍ ഹാന്‍ഡില്‍ കാണാന്‍ ഇനിടെ ക്ലിക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News