സംസ്ഥാന പുനർ നിർമാണം; ക്രൗഡ് ഫണ്ടിംഗ് മാതൃകയുടെ വിശദാംശങ്ങൾ ഇന്ന് മന്ത്രിസഭാ യോഗം ചർച്ച ചെയ്യും

സംസ്ഥാന പുനർ നിർമാണത്തിനുള്ള ക്രൗഡ് ഫണ്ടിംഗ് മാതൃകയുടെ വിശദാംശങ്ങൾ ഇന്ന് മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. മന്ത്രിമാരുടെ വിദേശയാത്രയിലെ അനിശ്ചിതത്വവും മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കു വരും.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ സമരങ്ങളാണ് മന്ത്രിസഭയ്ക്കു മുന്നിലെ മറ്റൊരു പരിഗണനാ വിഷയം. സംസ്ഥാനത്തെ പ്രളയക്കെടുതി വിലയിരുത്തിയ ലോക ബാങ്ക് സംഘം മുഖ്യമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.

ക്രൗഡ്ഫണ്ടിങ് വെബ് സൈറ്റിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News