ഇന്ന് ലോക ഭക്ഷ്യ ദിനം

ഇന്ന് ലോക ഭക്ഷ്യ ദിനം. 2030 ഓടെ വിശപ്പ് രഹിത ലോകം സാധ്യമാണ് എന്നതാണ് ഈ വർഷത്തെ ഭക്ഷ്യ ദിനത്തിന്റെ മുദ്രാവാക്യം. ഭക്ഷണം പാഴാക്കുന്നതിനെതിരായ ബോധവൽക്കരണ ദിനം കൂടിയാണ് ലോക ഭക്ഷ്യ ദിനം.

ലോകത്താകമാനം ദാരിദ്ര്യവും പട്ടിണിയും നിർമാർജനം ചെയ്യാനുള്ള പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്നതിനാണ് ലോക ഭക്ഷ്യ ദിനം ആചരിക്കുന്നത്.നമ്മുടെ പ്രവർത്തനങ്ങളാണ് നമ്മുടെ ഭാവി തീരുമാനിക്കുന്നത്,2030 ഓടെ വിശപ്പു രഹിത ലോകം സാധ്യമാണ് എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം.

ഐക്യ രാഷ്ട്ര സഭയുടെ കീഴിലുള്ള ഭക്ഷ്യ കാർഷിക സംഘടനയുടെ നേതൃത്വത്തിലാണ് ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനമായി ആചരിക്കുന്നത്.ലോകത്ത് ഏഴിലൊരാൾ പട്ടിണി നേരിടുന്നുണ്ട് എന്നാണ് കണക്കുകൾ.ഭക്ഷണം പാഴാക്കി കളയുന്നതാണ് ഇന്ന് ലോകം നേരിടുന്ന പ്രധാന വെല്ലുവിളി.

ഭക്ഷണം പാഴാക്കുന്നതിന് എതിരായ ബോധവൽക്കരണത്തിനാണ് ഈ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകൾ ഭക്ഷ്യ ദിനത്തിൽ പ്രാധാന്യം നൽകുന്നതെന്ന് ഡോണ്ട് വേസ്റ്റ് ഫുഡ് എന്ന സഘടനയുടെ ചെയർമാൻ നിസാർ മൊയ്‌ദീൻ പറഞ്ഞു.

വികസിത രാജ്യങ്ങളാണ് ഭക്ഷണം പാഴാക്കുന്ന കാര്യത്തിൽ മുന്നിൽ.ഇന്ത്യയും ഭക്ഷണം പാഴാക്കുന്ന കാര്യത്തിൽ ഒട്ടും പിന്നിലല്ല.രാജ്യത്തെ ഹോട്ടലുകളിൽ 20 ശതമാനത്തിൽ അധികം ഭക്ഷ്യ വസ്തുക്കൾ പാഴാക്കുന്നു എന്നാണ് കണക്കുകൾ.

അനാവശ്യമായി ആഹാര സാധനങ്ങൾ വാങ്ങി വലിച്ചറിയുമ്പോൾ ഒരു കാര്യം ഓർക്കുന്നത് നന്ന്. നാം പാഴാക്കുന്ന ഭക്ഷണം മറ്റുള്ളവർക്ക് കൂടി അവകാശപ്പെട്ടതാണ് എന്ന കാര്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News