ശബരിമലയിൽ പോകാൻ ആഗ്രഹിക്കുന്ന സ്ത്രീകളെ തടയാൻ ശ്രമിക്കുന്നത് യുക്തി രഹിതവും അശാസ്ത്രീയവും മനുഷ്യത്വരഹിതവുമെന്ന് ഡോ.നരേന്ദ്ര നായക്

ശബരിമലയിൽ പോകാൻ ആഗ്രഹിക്കുന്ന സ്ത്രീകളെ തടയാൻ ശ്രമിക്കുന്നത് യുക്തി രഹിതവും അശാസ്ത്രീയവും മനുഷ്യത്വരഹിതവുമാണെന്ന് പ്രശസ്ത കന്നട എ‍ഴുത്തുകാരൻ ഡോ.നരേന്ദ്ര നായക്.

കേരള സർവകലാശാല യൂണിയന്‍റെ പ്രവർത്തനോത്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ സ്വാതന്ത്ര്യത്തിനെതിരെ സ്ത്രീകൾ തന്നെ രംഗത്തിറങ്ങുന്നത് അവിശ്വസനീയമാണ്.

ശാസ്ത്രീയ അവബോധം ഉറപ്പിക്കുന്ന ഭരണഘടനയുടെ 51ാം അനുച്ഛേദമാണ് ഇക്കാലത്ത് ഉറപ്പിക്കേണ്ടതെന്നും ഡോ. നായക് കൂട്ടിചേർത്തു. ശ്യാമിലി ശശികുമാർ ചെയർപേ‍ഴ്സണും ശ്രീജിത്ത് ആർ.എസ് ജനറൽ സെക്രട്ടറിയുമായ യൂണിയനാണ് അധികാരമേറ്റത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News