സൗദിയിലെ വാണിജ്യ സ്ഥാപനങ്ങളില്‍ പുതുതായി പുറപ്പെടുവിച്ച സ്വദേശി വത്കരണം; 84 ശതമാനം സ്ഥാപനങ്ങളും നടപ്പാക്കിയതായി അധികൃതര്‍

സൗദി തൊഴില്‍ മന്ത്രാലയം വാണിജ്യ സ്ഥാപനങ്ങളില്‍ പുതുതായി പുറപ്പെടുവിച്ച സ്വദേശി വത്കരണം 84 ശതമാനം സ്ഥാപനങ്ങളും നടപ്പാക്കിയതായി അധികൃതര്‍ .

നേരത്തെ പ്രഖ്യാപിച്ച വിഭാഗങ്ങളില്‍ 95 ശതമാനം സ്ഥാപനങ്ങളും ഉത്തരവ് നടപ്പാക്കിയതായി സഊദി തൊഴില്‍ സാമുഹ്യ ക്ഷേമ അസിസ്റ്റന്‍െ മന്ത്രി ഡോ.അബ്ദുല്ലാ അബൂസനീന്‍ അറിയിച്ചു.

പുരുഷന്‍മാരുടെ വസ്ത്രങ്ങള്‍, കുട്ടികളുടെ റെഡി മേഡ് വസ്ത്രങ്ങള്‍, വാഹന വില്‍പന സ്ഥാപനങ്ങള്‍, പാത്രങ്ങള്‍, ഓഫീസ് ഉപകരണങ്ങള്‍ തുടങ്ങിയവ വില്‍പന നടത്തുന്ന സ്ഥാപനങ്ങളിലാണ് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 11 മുതല്‍ എഴുപത് ശതമാനം സ്വദേശി വത്കരണം നടപ്പാക്കിയത്.

നേരത്ത മൊബൈല്‍ ഫോണ്‍ മേഖലയില്‍ 100 ശതമാനവും സൗദി വത്കരണം നടപ്പാക്കിയിരുന്നു. 95 ശതമാനത്തിലേറെ മൊബൈല്‍ ഫോണ്‍ വില്‍പന കേന്ദ്രങ്ങളും ഉത്തരവ് നടപ്പാക്കി.

12 ല്‍ പരം വരുന്ന വാണിജ്യ സ്ഥാപനങ്ങളില്‍ സ്വദേശി വത്കരണം ലക്ഷ്യമാക്കി പരിശീലന പരിപാടി തുടര്‍ന്നു കൊണ്ടിരിക്കുന്നതായി അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News