ഡബ്ല്യൂസിസിയ്ക്ക് നീതി കിട്ടണം; തൊ‍ഴിലിടങ്ങളില്‍ വനിത താരങ്ങള്‍ അനുഭവിക്കുന്നത് വലിയ പ്രശ്നങ്ങള്‍; തുറന്ന് പറയുന്നവര്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണം ഗൗരവമുള്ളതെന്ന് എം സി ജോസഫൈന്‍

ഡബ്ല്യൂസിസിയ്ക്ക് നീതി കിട്ടണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ. തൊ‍ഴിലിടങ്ങളില്‍ താരങ്ങളായ വനിതകള്‍ക്ക് പീഡനം അനുഭവിക്കേണ്ടി വരുന്നത് വലിയ പ്രശ്നമാണെന്നും എം സി ജോസഫൈന്‍.

ഡബ്ല്യൂസിസി അംഗങ്ങള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങളില്‍ അമ്മ നേതൃത്വം ഉടന്‍ പരിഹാരം കാണണം. പ്രളയമാണ് ചര്‍ച്ച വൈകാന്‍ കാരണമെന്ന നേതൃത്വത്തിന്‍റെ വിശദീകരണം അംഗീകരിക്കാനാവില്ല.

പ്രശ്ന പരിഹാരത്തിനുള്ള നിരവധി അവസരങ്ങള്‍ നഷ്ടപ്പെടുത്തി. ഡബ്ല്യൂസിസിക്കാര്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണം ഗൗരവമുള്ളതാണ്.

താരങ്ങളുടെ ആരാധകര്‍ ഉള്‍പ്പടെ ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആരായാലും അത് അംഗീകരിക്കാനാവില്ലെന്നും എം സി ജോസഫൈന്‍ കൊച്ചിയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News