കോഴിയിറച്ചി വില 170 കടന്നു; ആശങ്കയില്‍ ഭക്ഷണപ്രിയര്‍; ആശ്വാസത്തോടെ കര്‍ഷകര്‍

കോഴിയിറച്ചി വില 170 കടന്നതോടെ ഭക്ഷണപ്രിയര്‍ക്ക് ആശങ്കയും കര്‍ഷകര്‍ക്ക് ആശ്വാസവും. ഒരുമാസം മുമ്പ് 120 രൂപയായിരുന്നു വില. ഓരോ ജില്ലകളിലും വിലയില്‍ വ്യത്യാസമുണ്ടാകും.

തിരുവനന്തപുരത്ത് വില 205 കടന്നു. തമിഴ്‌നാട്ടില്‍നിന്ന് ആവശ്യത്തിന് കോഴിയെത്തിയതാണ് പ്രളയത്തിന് ശേഷവും കോഴിവില പിടിച്ചുനിര്‍ത്തിയിരുന്നത്. കേരളത്തിന് വേണ്ട 80 ശതമാനവും ഇപ്പോഴും തമിഴ് നാട്ടില്‍ നിന്നാണ് വരുന്നത്.

പിന്നീട് വിലകുറഞ്ഞതും ചൂട് കൂടിയതും പല ഫാമുകളെയുംബാധിച്ചു. പ്രളയത്തില്‍ കാര്യമായ നഷ്ടം കര്‍ഷകര്‍ക്ക് ഉണ്ടായിരുന്നു. സംസ്ഥാനത്ത് 500 കോടിക്ക് മുകളില്‍ നഷ്ടമുണ്ടായതായാണ് പൗള്‍ട്രി ഫെഡറേഷന്റെ കണക്ക്. ഇപ്പോഴും കൃഷി പുനസ്ഥാപിക്കാന്‍പോലും പലര്‍ക്കും കഴിഞ്ഞിട്ടില്ല.

കൃഷിയില്ലാത്തതിനാല്‍ വിലകൂടിയതിന്റെ ഫലം കേരളത്തിലെ കര്‍ഷകര്‍ക്ക് കാര്യമായി ലഭിക്കുകയുമില്ല. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മാത്രമാണ് കോഴിക്കര്‍ഷകര്‍ക്ക് വലിയ നഷടം ഇല്ലാതിരുന്നത്. മണ്ഡലകാലം തുടങ്ങുന്നതോടെ വീണ്ടും വില കുറയുമെന്നാണ് പ്രതീക്ഷ.

അതേസമയം രണ്ടുവര്‍ഷത്തിന് ശേഷം മികച്ച വിലയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. കിലോ 85 രൂപ ഇപ്പോള്‍ കര്‍ഷകന് ലഭിക്കുന്നുണ്ട്. കച്ചവടക്കാരന് 120 രൂപക്ക് കിട്ടും. ഇത് നഷ്ടത്തില്‍ മുങ്ങിയ കോഴി കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമാവും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News