ശബരിമല വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായവുമായി കോണ്‍ഗ്രസ് സംസ്ഥാന ദേശീയ നേതൃത്വം; കോൺഗ്രസ് നേതാക്കൾ പമ്പയിൽ നാളെ സമരത്തിന് പോകുന്നത് എഐസിസി അറിയാതെ

ശബരിമല സുപ്രീം കോടതി വിധി ശരിയെന്ന് ആവർത്തിച്ച് എഐസിസി. ശബരിമല വിഷയത്തിൽ കെപിസിസി സമരമാർഗങ്ങളെകുറിച്ചും എഐസിസി ക്ക് അവ്യക്തത.

കോൺഗ്രസ് നേതാക്കൾ പമ്പയിൽ നാളെ സമരത്തിന് പോകുന്നത് എഐസിസി അറിയാതെ. വിഷയത്തിൽ കെപിസിസി യും എഐസിസി യും തമ്മിൽ യാതൊരു അഭിപ്രായ ഐക്യവും ഇല്ലെന്ന് എഐസിസി നിലപാടിൽ നിന്ന് വീണ്ടും വ്യക്തമായി.

എഐസിസി നേതൃത്വത്തോട് യാതൊരു ആലോചനയും നടത്താതെയാണ് കെപിസിസി വർക്കിങ് പ്രസിഡന്റുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ നാളെ പമ്പയിൽ സമരത്തിനെത്തുന്നത്.

കെ സുധാകരൻ ഉൾപ്പെടെയുള്ളവർ സമരത്തിന് പോകുന്നതിനെക്കുറിച്ച് അറിയില്ലെന്നാണ് എഐസിസി നിലപാട്.

ആർഎസ്എസ് ഉൾപ്പെടെയുള്ള തീവ്ര ഹിന്ദു സംഘടനകൾ ഭാഗവാക്കായ സമരത്തിൽ ദേശീയ നേതൃത്വം അറിയാതെയാണ് കോൺഗ്രസ് സംസ്ഥാന നേതാക്കൾ പങ്കെടുത്തത് എന്നും പങ്കെടുക്കാൻ പോകുന്നത് എന്നും മനീഷ് തിവാരിയുടെ വാക്കുകളിൽ നിന്ന് വ്യക്തം.

നേതാക്കൾ സമരത്തെ പിന്തുണയ്ക്കുന്നതായി അറിയില്ലെന്നും എഐസിസി വാർത്ത സമ്മേളനത്തിൽ മനീഷ് തിവാരി പറഞ്ഞു.

വിഷയത്തിൽ കേരളത്തിലെ നേതാക്കളോട് വിശദമായ വിവരങ്ങൾ എഐസിസി നേതൃത്വം ചോദിക്കും.

സുപ്രീംകോടതിയുടേത് ശരിയായ വിധിയെന്ന് എഐസിസി നിലപാട് ആവർത്തിച്ചു.
ശബരിമല വിഷയത്തിൽ രാഹുൽ ഗാന്ധിയുമായി പ്രതിപക്ഷ നേതാവ് കൂടിക്കാഴ്ച നടത്താൻ ഇരിക്കെയാണ് എഐസിസി യും കെപിസിസി യും തമ്മിലുള്ള അഭിപ്രായ അനൈക്യം കൂടുതൽ പ്രകടമായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News