നവ കേരള സൃഷ്ടിക്കുള്ള ഫണ്ട് ശേഖരണം; മുഖ്യമന്ത്രി പിണറായി വിദേശത്തേക്ക്; മന്ത്രിമാരുടെ വിദേശയാത്രയ‌്ക്ക‌് അനുമതി നിഷേധിച്ച് കേന്ദ്രം

നവ കേരള സൃഷ്ടിക്കുള്ള ഫണ്ട് ശേഖരണത്തിനുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ 5 ദിവസത്തെ വിദേശ പര്യടനത്തിനായി പുറപ്പെട്ടു.

ദുബായ്, യു.എ.ഇ, അബുദാബി എന്നിവിടങ്ങളിലെല്ലാം എത്തി മുഖ്യമന്ത്രി മലയാളികളുടെ സംഘടനകളുമായി കൂടിക്കാഴ്ച നടത്തും.

പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർനിർമാണത്തിന‌് വിദേശ മലയാളികളിൽനിന്ന‌് ധനം സമാഹരിക്കാനായുള്ള സംസ്ഥാന മന്ത്രിമാരുടെ വിദേശയാത്രയ‌്ക്ക‌് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചിരുന്നു.

മുഖ്യമന്ത്രിക്ക് പുറമെ 16 മന്ത്രിമാരാണ് വിദേശയാത്രയ്ക്ക് പോകാൻ തീരുമാനിച്ചിരുന്നത്. ഇത് ഫണ്ട് ശേഖരത്തെ സാരമായി ബാധിക്കും. ചൊവ്വാഴ‌്ച രാത്രിയോടെ വിദേശമന്ത്രാലയമാണ‌് സംസ്ഥാന ചീഫ‌് സെക്രട്ടറിയെ യാത്ര നിഷേധിക്കുന്നതായി വിവരം അറിയിച്ചത‌്.

കേരളത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണത്തിനായി മുഖ്യമന്ത്രിയും 17 മന്ത്രിമാരുമാണ‌് യാത്രാനുമതി തേടിയത‌്. എന്നാല്‍ മുഖ്യമന്ത്രിക്ക‌ുമാത്രമാണ‌്അനുമതി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News