കണ്ണൂർ വിമാനത്താവളത്തിന്‍റെ പൂർണ സുരക്ഷാ ചുമതല ഇനി സിഐഎസ്‌എഫിന്

കണ്ണൂർ വിമാനത്താവളത്തിന്റെ പൂർണ സുരക്ഷാ ചുമതല ഇന്ന് സിഐഎസ്‌എഫ് ഏറ്റെടുക്കും. 50 ഉദ്യോഗസ്ഥരാണ് ആദ്യ ഘട്ടത്തിൽ സുരക്ഷാ ചുമതലയിൽ ഉണ്ടാവുക.വിമാനത്താവളം പ്രവർത്തന സജ്ജമാകുന്നതോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം 613 ആയി ഉയർത്തും.

ഔദ്യോഗികമായി പൂർണ സുരക്ഷാ ചുമതല ഏറ്റെടുക്കുന്നതോടെ വിമാനത്താവള സുരക്ഷാ സി ഐ എസ് എഫിന്റെ നിയന്ത്രണത്തിലാകും.സി ഐ എസ് എഫിന്റെയും കിയാലിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഔദ്യോഗിക ചടങ്ങുകളോടെ ആയിരിക്കും പൂർണ സുരക്ഷാ ചുമതല ഏറ്റെടുക്കുന്നത്.

പതാക കൈമാറൽ,ഗാഡ് ഓഫ് തുടങ്ങിയ ഉണ്ടാകും.കമാൻഡൻറ് എം ജെ ഡാനിയേൽ ധനരാജിന്റെ നേതൃത്വത്തിലുള്ള 50 ജവാന്മാരാണ് ആദ്യ ഘട്ടത്തിൽ സുരക്ഷാ ചുമതലയിൽ ഉള്ളത്. ഡിസംബർ ആദ്യ ആഴ്ച 250 ജവാന്മാർ കൂടി എത്തും.

വിമാനത്താവളം പൂർണമായും പ്രവർത്തന സജ്ജമാകുന്നതോടെ സുരക്ഷയ്ക്കായി 613 അംഗങ്ങളുണ്ടാകും.കൂത്തുപറമ്പ് വലിയവെളിച്ചത്താണ് ജവാന്മാർക്ക് താൽക്കാലിക താമസ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.

വിമാനത്താവളത്തിന് അകത്തു തന്നെ അഞ്ചു നിലകളിലായുള്ള ബാരക്കിന്റെ നിർമാണം പൂർത്തിയാകുന്നതോടെ ക്യാമ്പ് അങ്ങോട്ട് മാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News