വിശ്വാസികളെ തടഞ്ഞാല്‍ ക്രിമിനല്‍ കുറ്റമാണെന്ന് മന്ത്രി ജി സുധാകരന്‍; നടക്കുന്നത് ജനാധിപത്യ വിരുദ്ധസമരമെന്ന് മന്ത്രി ജയരാജന്‍; നിയമം എല്ലാവരും പാലിക്കണമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍

പത്തനംതിട്ട/തിരുവനന്തപുരം: ഹ്യൂഡലിസം തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നവരാണ് ശബരിമല സമരത്തിന് പിന്നിലെന്ന് മന്ത്രി ജി സുധാകരന്‍.

രാജവാഴ്ചയുടെ കാലം കഴിഞ്ഞു. ചിലര്‍ മഹാരാജാക്കന്‍മാരെന്ന് പറഞ്ഞു വരുന്നത് അപഹാസ്യമാണെന്നും സുധാകരന്‍ പറഞ്ഞു.

വിശ്വാസികളെ തടഞ്ഞാല്‍ ക്രിമിനല്‍ കുറ്റമാണ്. ദേവസ്വം ബോര്‍ഡ് ദൈവം സൃഷ്ടിച്ചതല്ല, സര്‍ക്കാര്‍ നിയോഗിക്കുന്നതാണ്. നയപരമായ തീരുമാനം സര്‍ക്കാരിന്റേതാണെന്നും സുധാകരന്‍ വ്യക്തമാക്കി.

ശബരിമലയില്‍ നടക്കുന്നത് ജനാധിപത്യ വിരുദ്ധ സമരമെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു.

വിശ്വാസികള്‍ക്കെതിരായ കൈയ്യേറ്റമാണ് അവര്‍ നടത്തുന്നത്. ഒരിക്കലും ക്രമസമാധാന പ്രശ്‌നമുണ്ടാക്കാന്‍ പാടില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പ്രതികരിച്ചു.

ശബരിമലയില്‍ നിയമം എല്ലാവരും പാലിക്കണമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

സ്ത്രീകളെ തടയാതിരിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സര്‍ക്കാര്‍ വിശ്വാസികളുടെ പക്ഷത്താണെന്നും മന്ത്രി തിരുവനന്തപുരത്ത് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News