‘വിദേശ സഹായം സ്വീകരിക്കാൻ അനുവദിക്കാത്ത കേന്ദ്രം, കേരളത്തിന് വലിയ സഹായം നഷ്ടപ്പെടുത്തി’: കേരളത്തെ പുനർനിർമിക്കാൻ ലോകത്തെങ്ങുമുള്ള മലയാളികളുടെ വലിയ തോതിലുള്ള പിന്തുണ ആവശ്യം: മുഖ്യമന്ത്രി പിണറായി

പ്രളയ ദുരിതമനുഭവിക്കുന്ന കേരളത്തെ സഹായിക്കാൻ വിദേശ രാജ്യങ്ങൾ മുന്നോട്ടു വന്നിട്ടും വിദേശ സഹായം സ്വീകരിക്കാൻ അനുവദിക്കാത്ത കേന്ദ്രസർക്കാർ കേരളത്തിന് വലിയ സഹായമാണ് നഷ്ടപ്പെടുത്തിയത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

യുഎഇ സന്ദർശനത്തിനിടെ അബുദാബിയിൽ ഇന്ത്യൻ പ്രൊഫഷണൽ ബിസിനസ് ഗ്രൂപ്പ് സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.വലിപ്പച്ചെറുപ്പമില്ലാതെ എല്ലാ പ്രവാസി മലയാളികളും കേരളത്തെ സഹായിക്കാൻ മുന്നോട്ട് വരണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

പ്രളയം തകർത്ത കേരളത്തെ പുനർനിർമിക്കാൻ ലോകത്തെങ്ങുമുള്ള മലയാളികളുടെ വലിയ തോതിലുള്ള പിന്തുണ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദുരിതബാധിതർക്ക്
വീടു നിർമ്മാണത്തിന് സഹായിക്കാനും ജീവസന്ധാരണ മാർഗങ്ങൾക്ക് സഹായകമാകാനും പ്രവാസികൾ മുന്നോട്ടു വരണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

നവകേരള സൃഷ്ടിയുടെ ഭാഗമായുള്ള നിക്ഷേപാവസരങ്ങൾ പ്രവാസികൾ പ്രയോജനപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൻറെ പുനർ നിർമ്മാണത്തിനായി കേരള സർക്കാർ നടത്തുന്ന പദ്ധതികളെക്കുറിച്ച് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഇളങ്കോവൻ പ്രസിദ്ധീകരിച്ചു.

നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ എംഎ യൂസഫലി IPBG പ്രസിഡണ്ട് ഡോക്ടർ ബി ആർ ഷെട്ടി എന്നിവർ സംസാരിച്ചു. ഷെയ്ക്ക് മുഹമ്മദ് മുസല്ലം ബിൻഹം , നോർക്ക റൂട്ട്സ് ഡയറക്ടർ ഡോക്ടർ ആസാദ് മൂപ്പൻ , മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ്, ലോക കേരള സഭാംഗങ്ങൾ , വാണിജ്യ വ്യവസായ പ്രമുഖർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News