കാസ്റ്റിങ്ങ് കൗച്ച്; വിവാദപരാമര്‍ശവുമായി ആന്‍ഡ്രിയ

ചെന്നൈ: കാസ്റ്റിങ്ങ് കൗച്ചില്‍ പുരുഷന്‍മാരെ മാത്രം കുറ്റം പറയാന്‍ പറ്റില്ലെന്ന് നടി ആന്‍ഡ്രിയ ജെറമിയ.

ആന്‍ഡ്രിയയുടെ വാക്കുകള്‍:

”സ്ത്രീകള്‍ക്ക് തങ്ങളുടെ സ്വന്തം കഴിവില്‍ വിശ്വാസം വേണം. നിങ്ങള്‍ മറ്റുള്ളവര്‍ക്ക് കൊടുക്കുന്ന പ്രതിഛായ അനുസരിച്ചായിരിക്കും തിരിച്ചും അവര്‍ പ്രതികരിക്കുക. അവസരങ്ങള്‍ ലഭിക്കാനായി കിടപ്പറ പങ്കിടാന്‍ നടികള്‍ തയ്യാറാകാതിരുന്നാല്‍ ആരും അത്തരം ആവശ്യങ്ങളുമായി മുന്നോട്ട് വരില്ല.

സ്ത്രീകള്‍ക്ക് തങ്ങളുടെ കഴിവില്‍ സ്വയം വിശ്വാസം വേണം. എനിക്ക് ഇതുവരെ ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല. കാരണം, എന്നെ പരിചയപ്പെടുന്നവര്‍ക്ക് അവരു വൃത്തികെട്ട ഉദ്ദേശങ്ങള്‍ എന്റെ മുന്നില്‍ നടക്കില്ലെന്ന് അറിയാം.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News