‘അമ്മ’യിലിരുന്ന് ചോരയൂറ്റി കുടിച്ച് വളരാനാണ് ഡബ്ല്യുസിസി ശ്രമിക്കുന്നതെന്ന് ബാബുരാജ്; നടിമാര്‍ മോഹന്‍ലാലിനെതിരെ വ്യക്തിപരമായ അധിക്ഷേപം ഉന്നയിക്കുന്നു

കൊച്ചി: വനിതാ താരസംഘടനയായ ഡബ്ല്യുസിസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ബാബുരാജ്.

അമ്മയിലിരുന്ന് ചോരയൂറ്റി കുടിച്ച് വളരാനാണ് ഡബ്ല്യുസിസി ശ്രമിക്കുന്നതെന്നും അമ്മ എന്ന സംഘടനയെ എഎംഎംഎ എന്ന് നാലാക്കി പിരിച്ചത് ഇവരാണെന്നും ബാബുരാജ് കൂട്ടിച്ചേര്‍ത്തു.

ഇവര്‍ എന്തിനാണ് എല്ലാ കാര്യത്തിനും സംഘടനയെ കുറ്റം പറഞ്ഞു നടക്കുന്നതെന്നും പ്രസിഡന്റ് മോഹന്‍ലാലിനെതിരെ വ്യക്തിപരമായ അധിക്ഷേപം ഉന്നയിക്കുകയാണെന്നും ബാബുരാജ് ആരോപിച്ചു.

ഡബ്ല്യുസിസിക്ക് ഗൂഢ അജണ്ടകളുണ്ടെന്ന് താന്‍ സംശയിക്കുന്നുവെന്ന് പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് നടന്‍ സിദ്ദിഖും പറഞ്ഞു.

ഗൂഢ അജണ്ടയില്ലെങ്കില്‍ പിന്നെന്തിനാണ് സംഘടനയെ പൊതുജന മധ്യത്തില്‍ അവഹേളിക്കാന്‍ ശ്രമിക്കുന്നതെന്നും സംഘടനയ്ക്കുള്ളില്‍ നിന്ന് സംഘടനയെ മോശമായി ചിത്രീകരിക്കുന്ന പരിപാടിയാണ് ഡബ്ല്യുസിസി ചെയ്യുന്നതെന്നും സിദ്ദിഖ് കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here