ശബരിമല സ്ത്രീപ്രവേശനം; പുനഃപരിശോധന ഹര്‍ജി നല്‍കില്ലെന്ന് ദേവസ്വം ബോര്‍ഡ്; നിലവില്‍ സാഹചര്യങ്ങളെക്കുറിച്ച് സുപ്രീംകോടതിയിലും ഹൈക്കോടതിയിലും റിപ്പോര്‍ട്ട് നല്‍കും

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയെ സമീപിക്കും. എന്നാല്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കേണ്ടതില്ലെന്നും നിലവിലെ സാഹചര്യം വിലയിരുത്തി സുപ്രീം കോടതിക്കും ഹൈക്കോടതിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എ പത്മകുമാര്‍ പറഞ്ഞു.

ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് നിലവിലുള്ള സാഹചര്യങ്ങളെക്കുറിച്ചു വിശദമായ റിപ്പോര്‍ട്ട് തയാറാക്കി സുപ്രീംകോടതിയെ അറിയിക്കും.

കേസില്‍ കേരളത്തിനു വേണ്ടി നിലകൊണ്ട അഡ്വ. മനു അഭിഷേഖ് സിങ്‌വിയെത്തന്നെ ഇതിനു വേണ്ടി ചുമതലപ്പെടുത്തുമെന്നും തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു.

ഹൈക്കോടതിയിലും ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കും.ഒരിക്കലും ശബരിമലയെ യുദ്ദക്കളമായി മാറ്റാന്‍ അനുവധിക്കില്ലെന്നും വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബോര്‍ഡിന്റെ നിലപാട് എങ്ങനെ സുപ്രീകോടതിയെ അറിയിക്കുമെന്ന് അഭിഭാഷകനുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കും. കോടതിയില്‍ ഏതു രീതിയില്‍ റിപ്പോര്‍ട്ട് കൊടുക്കാന്‍ കഴിയുമെന്നു പരിശോധിക്കും. കൂടാതെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ രാജകുടുംബത്തേയും തന്ത്രികുടുംബത്തേയും ഉള്‍പ്പെടുത്തി യോഗം ചേരാനും ആവശ്യപ്പെടും.

ഇക്കാര്യത്തില്‍ വെല്ലുവിളി നടത്താന്‍ ബോര്‍ഡിനു കഴിയില്ല. ദേവസ്വം ബോര്‍ഡ് അംഗം കെ. രാഘവനെ ബോര്‍ഡ് യോഗത്തിലേക്കു ക്ഷണിച്ചില്ല എന്നതു തെറ്റാണെന്നും അദ്ദേഹത്തിന്റെ കാലാവധി ഇന്നലെ കഴിഞ്ഞതിനാലാണ് വിളിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News