പമ്പയില്‍ ഭക്തരെന്ന പേരില്‍ വ്യാജ ഇരുമുടിക്കെട്ടുകളുമായി യുവമോര്‍ച്ച പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം; എട്ടു പേര്‍ അറസ്റ്റില്‍

പത്തനംതിട്ട: പമ്പയില്‍ നിരോധാനാജ്ഞ ലംഘിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ വ്യാപക ആക്രമണം.

ഭക്തരെന്ന പേരില്‍ വ്യാജ ഇരുമുടിക്കെട്ടുകളുമായാണ് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം നടക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് എട്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞദിവസവും ഭക്തവേഷത്തില്‍ എത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരാണ് 144 ലംഘിച്ചിരുന്നു. നിരോധാനാജ്ഞ ലംഘിക്കണമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുടെ ആഹ്വാനത്തെ തുടര്‍ന്നാണ് സംഘം വീണ്ടും എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here