ശബരിമല: ദേവസ്വം ബോര്‍ഡ് അടുത്തയാ‍ഴ്ച സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

ശബരിമലയിലെ നിലവിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച ദേവസ്വം ബോര്‍ഡ് റിപ്പോര്‍ട്ട് അടുത്തയാഴ്ച സുപ്രീം കോടതിക്ക് കൈമാറും.

റിപ്പോര്‍ട്ട് കോടതി അലക്ഷ്യമാകാതിരിക്കാനുള്ള മുന്‍ കരുതല്‍ സ്വീകരിച്ചുകൊണ്ടായിരിക്കണം റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടത് എന്നാണ് ദേവസ്വം ബോര്‍ഡിന് ലഭിച്ച നിയമോപദേശം.

റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി ദേവസ്വം ബോര്‍ഡ് അഭിഭാഷകര്‍ മനു അഭിഷേക് സിംഗ്വിയും ആയി കൂടി ആലോചന ആരംഭിച്ചു.

അതേസമയം 1965ലെ ഹിന്ദു ക്ഷേത്ര പ്രവേശന ചട്ടത്തിലെ 3 (എ) വകുപ്പ് പ്രകാരം അഹിന്ദുക്കള്‍ക്ക് ശബരിമലയിലേക്കുള്ള പ്രവേശനം നിരോധിക്കണമെന്നാവശ്യപ്പെട്ട് അഖില ഭാരതീയ അയ്യപ്പ പ്രചാര സഭ സുപീംകോടതിയെ സമീപിക്കും.

ശബരിമലയിലെ പ്രതിഷേധങ്ങള്‍ കാരണം യുവതി പ്രവേശനം ഇതേവരെയായി സാധ്യമായിട്ടില്ല. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള ശബരിമലയിലെ സാഹചര്യങ്ങള്‍ സുപ്രീംകോടതിയില്‍ ദേവസ്വം ബോര്‍ഡിന് റിപ്പോര്‍ട്ടിലൂടെ ബോധിപ്പിക്കേണ്ടിവരും.

എന്നാല്‍ യുവതി പ്രവേശനം സാധ്യമാകുന്നില്ല എന്ന് ബോധിപ്പിക്കുന്നത് കോടതിയലക്ഷ്യമായി മാറാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ബോര്‍ഡിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്.

അതിനാല്‍ നിലവിലെ സാഹചര്യങ്ങള്‍ ബോധിപ്പിച്ചുള്ള തല്‍സ്ഥിതി റിപ്പോര്‍ട്ടായിരിക്കും ദേവസ്വം ബോര്‍ഡ് സമര്‍പ്പിക്കാന്‍ സാധ്യത.

റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി ദേവസ്വം ബോര്‍ഡ് അഭിഭാഷകര്‍ മനു അഭിഷേക് സിംഗ്വിയും ആയി കൂടിയാലോചന ആരംഭിച്ചു.

തന്ത്രിയുടെയും പന്തളം കൊട്ടാരത്തിന്റെയും മറ്റ് പ്രതിഷേധക്കാരുടെയും നിലപാടുകള്‍ ഏത് രീതിയിലാണെന്ന് വിധി നടപ്പിലാക്കുന്നതിനെ ബാധിക്കുന്നത് എന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കും.

വിധിക്ക് എതിരെ പുനഃപരിശോധന ഹര്‍ജി നല്‍കാതെ ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് നല്‍കുമ്പോള്‍ ഗുണത്തേക്കാളേറെ ദോഷമാകുമോ എന്നാണ് അഭിഭാഷകര്‍ ഉന്നയിക്കുന്ന ചോദ്യം.

ഇത് ഏത് രീതിയില്‍ മറികടക്കാമെന്നും ദേവസ്വം ബോര്‍ഡ് അഭിഭാഷകര്‍ ഗൗരവത്തില്‍ പരിശോധിക്കും.

അതേസമയം അഹിന്ദുക്കള്‍ക്ക് ശബരിമലയിലേക്കുള്ള പ്രവേശനം നിരോധിക്കണമെന്നാവശ്യപ്പെട്ട് അഖില ഭാരതീയ അയ്യപ്പ പ്രചാര സഭ സുപ്രീംകോടതിയെ സമീപിക്കും.

1965ലെ ഹിന്ദു ക്ഷേത്ര പ്രവേശന ചട്ടത്തിലെ 3 (എ) വകുപ്പ് പ്രകാരം ശബരിമലയില്‍ അഹിന്ദുക്കള്‍ പ്രവേശിക്കുന്നത് വിലക്കണം എന്നാണ് അയ്യപ്പ പ്രചാര സഭയുടെ ആവശ്യം.

അഹിന്ദുക്കളെ ശബരിമലയിലേക്ക് കൊണ്ട് പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ കോടതി നടപടി സ്വീകരിക്കണമെന്നും മത സൗഹാര്‍ദ്ദം തകര്‍ക്കുന്ന നടപടികള്‍ സ്വീകരിക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നുമാണ് അയ്യപ്പ പ്രചാര സഭയുടെ ആവശ്യം.

ഏതായാലും പൂജ അവധി കഴിഞ്ഞ് തിങ്കളാഴ്ച കോടതി തുറക്കുന്നതോടെ ശബരിമല വിഷയം വീണ്ടും സുപ്രീംകോടതിയില്‍ ചര്‍ച്ചയാകുമെന്ന് ഉറപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News