ശബരിമലയില്‍ അക്രമം നടത്തിയവരില്‍ കോണ്‍ഗ്രസുകാരുണ്ടെങ്കില്‍ അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും: മുല്ലപ്പള്ളി

ശബരിമലയില്‍ അക്രമം നടത്തിയവരില്‍ കോണ്‍ഗ്രസുകാരുണ്ടെങ്കില്‍ അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അക്രമ സമരം നടത്തിയവരില്‍ ഒരാളെങ്കിലും കോണ്‍ഗ്രസുകാരനായുണ്ടെങ്കില്‍ അവരെ ഉറപ്പായും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും.

കരുതിക്കൂട്ടി ഒരു കൂട്ടര്‍ ശബരിമലയില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. നേരത്തെ ശബരിമലയില്‍ അക്രമമുണ്ടായ സമയത്ത് കോണ്‍ഗ്രസും ഉപവാസ സമരം സംഘടിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel