‘നവകേരള നിർമ്മാണവുമായി ബന്ധപ്പെട്ട നിക്ഷേപ സാധ്യതകൾ പ്രവാസികൾ ഉപയോഗപ്പെടുത്തണം’; പുനർ നിർമ്മാണത്തിന് പ്രവാസികളുടെ സഹായം തേടി മുഖ്യമന്ത്രി പിണറായി ഷാർജയിൽ

കേരളത്തിന്റെ പുനർ നിർമ്മാണത്തിന് പ്രവാസികളുടെ സഹായം തേടി ഷാർജയിൽ
ബിസിനസ് മീറ്റ് സംഘടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ യോഗം ഉത്ഘാടനം ചെയ്തു.

പ്രളയ ദുരന്തം അതി ജീവിക്കാൻ പ്രവാസികൾ നൽകിയ പിന്തുണ വലുതാണെന്നും ഇനിയും ഈ പിന്തുണ തുടരണമെന്നും പിണറായി വിജയൻ പറഞ്ഞു. നവ കേരള നിർമ്മാണവുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ നിക്ഷേപ സാധ്യതകൾ പ്രവാസികൾ ഉപയോഗപ്പെടുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

നമുക്കൊരുമിച്ചു കേരളത്തിനായി മുന്നോട്ട് പോകാമെന്നും പിണറായി വിജയൻ പറഞ്ഞു . വിപിഎസ് ഹെൽത് കെയർ ചെയര്മാന് ഡോക്ടർ ഷംഷീർ വയലിൽ, പ്രിൻസിപ്പൽ സെക്രട്ടറി ഇളങ്കോവൻ, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ്,ലോക കേരളാ സഭാംഗം കൊച്ചു കൃഷ്ണൻ, ചലച്ചിത്ര താരം ആശാ ശരത്, അഡ്വക്കറ്റ് വൈ എ റഹീം , ബിജു കെ സോമൻ, സൈമൺ സാമുവൽ. ഇന്ത്യൻ കോൺസുൽ പ്രേംചന്ദ്‌ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here