‘മോദിയുടെ കോമാളികള്‍ ക്ഷേത്രത്തില്‍ സ്ത്രീകളെ തടയുന്നു’; സംഘികളുടെ ശബരിമല ആക്രമണങ്ങളെ അന്താരാഷ്ട്രമാധ്യമങ്ങള്‍ കൈക്കാര്യം ചെയ്യുന്നത് ഇങ്ങനെ

കാന്‍ബറ: ശബരിമലയില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ നടത്തുന്ന ആക്രമണങ്ങളില്‍, ബിജെപിയെയും മോദിയെയും രൂക്ഷമായി വിമര്‍ശിച്ച് അന്താരാഷ്ട്രമാധ്യമങ്ങള്‍.

‘മോദിയുടെ കോമാളികള്‍ ക്ഷേത്രത്തില്‍ സ്ത്രീകളെ തടയുന്നു’ എന്ന തലക്കെട്ടാണ് ദി ഓസ്‌ട്രേലിയന്‍ എന്ന പത്രം സംഭവത്തെക്കുറിച്ചുള്ള വാര്‍ത്തയ്ക്ക് നല്‍കിയത്. കാവി വസ്ത്രമണിഞ്ഞെത്തിയ അക്രമകാരികള്‍ വനിതാ മാധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ സഹിതമാണ് വാര്‍ത്ത.

ദി ഓസ്‌ട്രേലിയന്‍’ റിപ്പോര്‍ട്ട് ഇങ്ങനെ:

കേരളത്തിലെ യാഥാസ്ഥിതികരായ ചിലര്‍ സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും തടഞ്ഞു. ഇതിനെതുടര്‍ന്ന് കല്ലേറുണ്ടാവുകയും പൊലീസ് ലാത്തി വീശുകയും ചെയ്തതോടെ ഇന്ത്യയിലെ പ്രധാനപ്പെട്ട ആരാധാനാലയത്തില്‍ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു.

സുപ്രീംകോടതി വിധി മുതലുള്ള കാര്യങ്ങള്‍ വിശദമാക്കുന്ന റിപ്പോര്‍ട്ടില്‍ മുംബയിലെ ഹാജി അലി ദര്‍ഗ്ഗയെ കുറിച്ചും, മഹാരാഷ്ട്രയിലെ ശനി ക്ഷേത്രത്തെകുറിച്ചും പ്രതിപാദിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News