ശബരിമല കയറാനുള്ള തീരുമാനം ഉപേക്ഷിച്ച് മഞ്ജു മടങ്ങി

പത്തനംതിട്ട: ശബരിമല കയറാനെത്തിയ മഹിളാ ഫെഡറേഷന്‍ നേതാവ് മഞ്ജു പമ്പയില്‍ നിന്നും മടങ്ങി. കനത്ത മ‍ഴ കാരണം ഇന്ന് ദര്‍ശനത്തിനായി പോകരുതെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇവരുടെ മേല്‍ ക്രിമിനല്‍ കേസുള്ളതിനാല്‍ സുരക്ഷ നല്‍കാന്‍ സാധിക്കില്ലെന്നും നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു.

എ.ഡി.ജി.പി അനില്‍കാന്ത്, ഐജിമാരായ മനോജ് എബ്രഹാം, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ യുവതിയുമായി നടത്തിയ ചര്‍ച്ച നടത്തിയിരുന്നു.

മഞ്ജുവിനെതിരെ വിവിധ ജില്ലകളിലായി 15 കേസുകള്‍ നിലവിലുണ്ട്. ഇവയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അതിനു ശേഷം മാത്രമേ മല കയറാന്‍ അനുവദിക്കാനാകൂയെന്നും പൊലീസ് മഞ്ജുവിനെ അറിയിച്ചു.

കൊല്ലം ചാത്തന്നൂര്‍ സ്വദേശിനിയാണ് മഞ്ജു. താന്‍ വിശ്വാസിയാണെന്നും വ്രതമെടുത്താണ് അയ്യപ്പനെ കാണാന്‍ എത്തിയതെന്നും മല കയറണം എന്ന തീരുമാനത്തില്‍ തന്നെയാണ് താനെന്നും മഞ്ജു പറഞ്ഞു.

ഇതിനിടെ നിലയ്ക്കലില്‍ നിരോധാനാജ്ഞ ലംഘിച്ച് സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തു. എ.എന്‍ രാധാകൃഷ്ണന്‍, ജെ. ആര്‍ പത്മകുമാര്‍ തുടങ്ങി പത്തോളം പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News