“താന്‍ ആ പെണ്‍കുട്ടിയോട് ചെയ്തതു പോലെ ഒരാളോടും ചെയ്യാന്‍ ഒരു പുരുഷനെയും അനുവദിക്കില്ലെന്ന് മകളോട് സത്യം ചെയ്യാന്‍ ദിലീപിനോട് പറയൂ”; ദിലീപിന് ആശംസകളറിയിച്ച മാധ്യമ പ്രവര്‍ത്തകയ്ക്ക് തപ്സി പന്നുവിന്‍റെ മറുപടി

ദിലീപിനും കാവ്യയ്ക്കും ആശംസകള്‍ അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട മാധ്യമ പ്രവര്‍ത്തകയെ വിമര്‍ശിച്ച് ബോളീവുഡ് തമി‍ഴ് നടിമാര്‍ രംഗത്ത്.

ഫിലിം ജേണലിസ്റ്റ് ശ്രീദേവി ശ്രീധര്‍ ട്വിറ്ററില്‍ ദിലീപ് കാവ്യ എന്നിവരുടെ വിവാഹ ചിത്രത്തോടു കൂടിയായിരുന്നു ദിലീപിന് മകള്‍ പിറന്നതിന് ആശംസകള്‍ അറിയിച്ചത്.

റായ് ലക്ഷ്മി, തപ്‌സി പന്നു, ശ്രിയ ശരണ്‍, രാകുല്‍ പ്രീത്, ലക്ഷ്മി മഞ്ചു തുടങ്ങി നടിമാരാണ് ഇതിനെ വിമര്‍ശിച്ച് മറുപടി ട്വീറ്റ് ചെയ്തത്.

മലയാള സിനിമയിലെ ഒരു നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസുമായി ബന്ധമുള്ള ക്രിമിനല്‍ റെക്കോര്‍ഡുകളിലുള്ള ദിലീപിന് ആശംസകള്‍ അറിയിച്ചതിനാണ് നടിമാര്‍ക്ക് എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയത്.

“എന്തൊരു നാണക്കേടാണ് ഇത്. ഒരു മാധ്യമപ്രവര്‍ത്തക ദിലീപിനെ ‘ലവ്‌ലി’ എന്നൊക്കെ സംബോധന ചെയ്തത് വിശ്വസിക്കാന്‍ സാധിക്കുന്നില്ല.

മാധ്യമപ്രവര്‍ത്തകയായ നിങ്ങള്‍ ദിലീപിനുവേണ്ടി നിലകൊള്ളുന്നത് വളരെ മോശം. ദിലീപ് കാരണം മലയാള സിനിമയില്‍ പല നടിമാര്‍ക്കും ജോലി ചെയ്യാന്‍ പോലും സാധിക്കാത്ത അവസ്ഥയാണുള്ളതെന്നായിരുന്നു തെലുങ്കു നടിയായ ലക്ഷ്മി മഞ്ചു ട്വീറ്റ് ചെയ്തത്.

ഇതിന് പിന്നാലെ റായ് ലക്ഷ്മിയും നിലപാട് വ്യക്തമാക്കി ട്വിറ്ററിലെത്തി. മാധ്യമപ്രവര്‍ത്തകയുടെ ആശംസയെ ഒരു തരത്തിലും അംഗീകരിക്കാനാവുന്നതല്ലെന്നായിരുന്നു റായ് ലക്ഷ്മിയുടെ ട്വീറ്റ്.

പിന്നാലെ അവര്‍ക്ക് പിന്തുണയുമായി തപ്‌സി പന്നു, ശ്രിയ ശരണ്‍, രാകുല്‍ പ്രീത് എന്നിവരും എത്തി. ഇയാളൊരു നടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച വ്യക്തിയാണ്. ഒരു സ്ത്രീ ആയിട്ടു കൂടി നിങ്ങള്‍ ഇയാളെ അഭിനന്ദിക്കുന്നു. എനിക്ക് നിങ്ങളോുള്ള ബഹുമാനം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും ശ്രിയ ശരണ്‍ ട്വീറ്റ് ചെയ്തു.

കുഞ്ഞ് ജനിച്ചതിലുള്ള എന്റെ സന്തോഷം നിങ്ങളുടെ സുഹൃത്തിനെ അറിയിക്കൂ. താന്‍ ചെയ്തതു പോലെ ഇനി ഒരു പുരുഷനും മറ്റൊരു സ്ത്രീയോട് ചെയ്യാന്‍ അനുവദിക്കില്ല എന്ന് മകളോട് സത്യം ചെയ്യു എന്നും കുറ്റാരോപിതനെ ആഘോഷിക്കല്‍ തുടരുവോളം മീ ടൂ ക്യാംപെയ്ന്‍ എന്തെങ്കിലും ഗുണപരമായ തീര്‍പ്പുകള്‍ ഉണ്ടാക്കുമെന്ന് കരുതുന്നില്ലെന്നായിരുന്നു പ്രമുഖ ബോളിവുഡ് താരം തപ്‌സി പന്നുവിന്റെ ട്വീറ്റ് ചെയ്തു.


മലയാളത്തിനു പുറമേ മറ്റു ഭാഷാ നടിമാരും നടി ആക്രമിക്കപ്പെട്ട കേസില്‍ഡ പ്രതി ചേര്‍ക്കപ്പെട്ട ദിലീപിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News