മഞ്ജുവിന്റെ വീടിന് നേരെ ആര്‍എസ്എസ്-ബിജെപി ഗുണ്ടകളുടെ ആക്രമണം; ശബരിമലയിലേക്കുള്ള യാത്ര ഉപേക്ഷിച്ചിട്ടില്ലെന്നും തിരികെയെത്തുമെന്നും മഞ്ജു

തിരുവനന്തപുരം: ശബരിമല കയറാനൊരുങ്ങിയ ചാത്തന്നൂര്‍ സ്വദേശി മഞ്ജുവിന്റെ വീടിന് നേരെ ആര്‍എസ്എസ്-ബിജെപി ഗുണ്ടകളുടെ ആക്രമണം.

മഞ്ജുവിന്റെ വീട്ടിലേക്ക് ഒരുസംഘം ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഇതിനിടയിലാണ് ആക്രമണം നടത്തിയത്.

വീട്ടിനുള്ളിലേക്ക് അതിക്രമിച്ച് കയറിയ സംഘം വീട്ടുപകരണങ്ങള്‍ പുറത്തേക്ക് വലിച്ചെറിയുകയും ജനല്‍ ചില്ലുകള്‍ എറിഞ്ഞുടയ്ക്കുകയും ചെയ്തു.

അതേസമയം, ശബരിമലയിലേക്കുള്ള യാത്ര ഉപേക്ഷിച്ചിട്ടില്ലെന്നും നാളെയോ മറ്റന്നാളോ വീണ്ടും തിരികെയെത്തുമെന്നും മഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.

മഴയും മോശം കാലാവസ്ഥയും മൂലമാണ് ഇന്ന് മല കയറാന്‍ പൊലീസ് അനുവദിക്കാതിരുന്നതെന്നും പമ്പയില്‍ സൗകര്യങ്ങള്‍ ഇല്ലാത്തതിനാലാണ് അവിടെ നിന്നും മടങ്ങിയതെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News