കേരളത്തെ തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി; ”ഒരു ജനതയുടെ ഭാവിയെയാണ് കേന്ദ്രം തടയുന്നത്, ആര് തകര്‍ക്കാന്‍ ശ്രമിച്ചാലും നമ്മുക്ക് മുന്നോട്ടു പോയേ പറ്റൂ”

ഷാര്‍ജ: കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിന് വിദേശരാജ്യങ്ങളുടെ സഹായം നിഷേധിച്ച കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരളം അങ്ങനെ നന്നാകേണ്ട എന്ന നിലപാട് ആണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ഇത് കൊണ്ടാണ് പ്രളയ ദുരിതവുമായി ബന്ധപ്പെട്ട വിദേശ സഹായം നിഷേധിച്ചതെന്നും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

നവകേരള സൃഷ്ടിക്ക് സഹായം തേടി ഷാര്‍ജയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

കേരളത്തെ തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ തടയുന്നു.

കേരളത്തിന് മുന്നോട്ടു പോകാനുള്ള അവസരമാണ് നിഷേധിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റേത് മുട്ടാപ്പോക്ക് നയമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഇത് ഒരു ജനതയുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. ഒരു ജനതയുടെ ഭാവിയെയാണ് കേന്ദ്ര സര്‍ക്കാര്‍ തടയുന്നത്. എന്നാല്‍ ആര് തകര്‍ക്കാന്‍ ശ്രമിച്ചാലും കേരളത്തിനു മുന്നോട്ടു പോയേ പറ്റൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

നോര്‍ക്ക വൈസ് ചെയര്‍മാന് എംഎ യൂസഫലി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന്‍, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, വിപിഎസ് ഹെല്‍ത് കെയര്‍ ചെയര്‍മാന്‍ ഡോക്ടര്‍ ഷംഷീര്‍ വയലില്‍, ലോക കേരളാ സഭാംഗം കൊച്ചു കൃഷ്ണന്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇപി ജോണ്‍സണ്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News