മതനിരപേക്ഷത തകര്‍ക്കുന്നതിന് വേണ്ടിയുള്ള ഹീനമായ ശ്രമങ്ങള്‍ രാജ്യത്ത് നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി; ഇതാണ് രാജ്യം നേരിടുന്ന വലിയ വിപത്ത്

ഭരണഘടന ഉറപ്പുനല്‍കുന്ന മതനിരപേക്ഷത തകര്‍ക്കുന്നതിനു വേണ്ടിയുള്ള ഹീനമായ ശ്രമങ്ങള്‍ നമ്മുടെ രാജ്യത്ത് നടക്കുന്നുണ്ടെന്നും ഇത് ആപല്‍ക്കരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

ഷാര്‍ജയില്‍ കൈരളി ടിവി എന്‍ആര്‍ഐ ബിസിനസ് അവാര്‍ഡ്ദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

ഭരണഘടനയെയും മതനിരപേക്ഷതയെയും സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവരില്‍ നിന്നു തന്നെ തകര്‍ക്കല്‍ ഭീഷണി നേരിടുന്നു എന്നതാണ് രാജ്യം നേരിടുന്ന വലിയ വിപത്തെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിനെതിരെ പൊതുജനാഭിപ്രായം രൂപീകരിക്കേണ്ട മാധ്യമങ്ങളും ഇത്തരം നീച ശക്തികളുടെ ഭാഗമാകുന്നു. ഇത്തരം സന്ദര്‍ഭങ്ങളിലാണ് ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന കൈരളി ടിവി വേറിട്ടുനില്‍ക്കുന്നത് എന്ന് പിണറായി വിജയന്‍ പറഞ്ഞു.

കൈരളി ടിവിക്ക് വലിയ പിന്തുണയാണ് പ്രവാസിസമൂഹം നല്‍കി വരുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ചെയര്‍മാന്‍ മമ്മൂട്ടി പറഞ്ഞു.

മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് അവാര്‍ഡ് ചടങ്ങില്‍ ആമുഖപ്രസംഗം നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News