കൈരളി ടിവി എന്‍ആര്‍ഐ ബിസിനസ് അവാര്‍ഡുകള്‍ സമ്മാനിച്ചു; പുരസ്‌കാരം ഗള്‍ഫിലെ വാണിജ്യ വ്യവസായ മേഖലയില്‍ മികവ് തെളിയിച്ചവര്‍ക്ക്

കൈരളി ടിവി എന്‍ആര്‍ഐ ബിസിനസ് അവാര്‍ഡുകള്‍ സമ്മാനിച്ചു. ഷാര്‍ജ ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ നല്‍കി.

ഗള്‍ഫിലെ വാണിജ്യ വ്യവസായ മേഖലയില്‍ മികവ് തെളിയിച്ചവര്‍ക്കാണ് കൈരളി ടിവി എന്‍ആര്‍ഐ ബിസിനസ് അവാര്‍ഡുകള്‍ സമ്മാനിച്ചത്. ഷാര്‍ജ ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ നല്‍കി.

മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ചെയര്‍മാനും മലയാളത്തിന്റെ മഹാനടനുമായ മമ്മൂട്ടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ്, അവാര്‍ഡ് ജൂറി കമ്മിറ്റി ചെയര്‍മാനും ആര്‍പി ഗ്രൂപ്പ് ചെയര്‍മാനുമായ ഡോക്ടര്‍ രവി പിള്ള, ജൂറി അംഗവും എംകെ ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷറഫ് അലി എംഎ, ജൂറി അംഗം ഐസക് ജോണ്‍ പട്ടാണി പറമ്പില്‍, നോര്‍ക്ക ഡയറക്ടര്‍ ഒവി മുസ്തഫ, ലോക കേരളാ സഭാംഗം കൊച്ചു കൃഷ്ണന്‍, മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ഡയറക്ടര്‍ വികെ അഷ്‌റഫ്, കൈരളി ടിവി മിഡില്‍ ഈസ്‌ററ് ന്യൂസ് ആന്‍ഡ് പ്രോഗ്രാം ഡയറക്ടര്‍ ഇഎം അഷ്‌റഫ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡുകള്‍ക്ക് അര്‍ഹരായ പേസ് ഗ്രൂപ്പ് ചെയര്‍മാനും മലബാര്‍ ഗോള്‍ഡ് കോ ചെയര്‍മാനുമായഡോക്ടര്‍ പിഎ ഇബ്രാഹിം ഹാജി, കെജിഎ ഗ്രൂപ്പ് ചെയര്‍മാന്‍ കെജി എബ്രഹാം, സിഐജി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ സിപി അലി ബാവ ഹാജി, സ്‌കൈ ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാന്‍ ബാബു ജോണ്‍, എന്നിവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനും മമ്മൂട്ടിയും അവാര്‍ഡുകള്‍ നല്‍കി.

കിംഗ്സ്റ്റന്‍ ഹോള്‍ഡിംഗ്‌സ് ചെയര്‍മാന്‍ ലാലു സാമുവല്‍, ലുലു ഫൈനാന്‍ഷ്യല്‍ ഗ്രൂപ്പ് എംഡി അദീബ് അഹമ്മദ്, ബാസില്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ബഷീര്‍ എസ്എം, ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ കെപി ഹുസൈന്‍ എന്നിവര്‍ ഗോള്‍ഡന്‍ അച്ചീവ്‌മെന്റ് അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകള്‍ക്ക് അര്‍ഹരായ മലബാര്‍ ഗോള്‍ഡ് കോര്‍പ്പറേറ്റ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എ കെ ഫൈസല്‍, ഡോക്ടര്‍ സായി ഗണേഷ് മെഡിക്കല്‍ സെന്റര്‍ എംഡി ഡോക്ടര്‍ സായി ഗണേഷ്, നെല്ലറ ഗ്രൂപ്പ് എംഡി ഷംസുദീന്‍ നെല്ലറ, ഷാര്‍ജ ഹംറിയ ഫ്രീ സോണ്‍ സിഎഫ്ഒ ടിവി രമേശ്, തോഷിബ വൈസ് പ്രസിഡന്റ് സന്തോഷ് വര്‍ഗീസ്, അദ്വാ അല്‍ ഷുഗാ ജനറല്‍ മാനേജര്‍ ഷിബു മാത്യു, സീ ബ്രീസ് മാനേജിംഗ് ഡയറക്ടര്‍ റഷീദ് അലി പുളിക്കല്‍, എന്നിവരും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

അറ്റ്‌ലസ് രാമചന്ദ്രന്‍, ഷാര്‍ജ ഭരണാധികാരിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഉമര്‍ സൈദ് മുഹമ്മദ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here