തീയേറ്ററുകളില്‍ എത്തും മുന്‍പ്, ഒടിയന്‍ മാണിക്യനെ ആരാധകര്‍ക്ക് സമര്‍പ്പിച്ച് മോഹന്‍ലാല്‍

കൊച്ചി: ഒടിയന്‍ തീയേറ്ററുകളില്‍ എത്തും മുന്‍പ് തന്നെ ഒടിയന്‍ മാണിക്യനെ ആരാധകര്‍ക്ക് സമര്‍പ്പിച്ച് മോഹന്‍ലാല്‍. കൊച്ചി ലുലു മാളില്‍ വെച്ച് നടന്ന ചടങ്ങിലാണ് ഒടിയന്‍ മാണിക്യത്തിന് പൂര്‍ണകായപ്രതിമ താരം ആരാധകര്‍ക്കായി സമര്‍പ്പിച്ചത്.

കേന്ദ്ര കഥാപാത്രമായി എത്തുന്ന താരത്തിന്റെ അതെ വലുപ്പത്തില്‍ തന്നെയാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ കഥാപാത്രമാണ് ഒടിയന്‍ എന്ന് ഉദ്ഘാടനശേഷം ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

കോട്ടയം സ്വദേശി ദിനീഷ് ആണ് പ്രതിമ നിര്‍മ്മിച്ചിട്ടുള്ളത്. പൂര്‍ണ്ണമായും ഫൈബറില്‍ ആണ് പ്രതിമ നിര്‍മ്മിച്ചിട്ടുള്ളത്. ഒടിയന്‍ മാണിക്യത്തിന് അതെ രൂപത്തിലും വലുപ്പത്തിലും പ്രതിമ നിര്‍മ്മിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു എന്ന ഈ കലാകാരന്‍ പറഞ്ഞു.

മലയാളത്തിന്റെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ പട്ടികയില്‍ ഇടംനേടിയ ഒടിയന്‍ ഈ വര്‍ഷം തിയറ്ററുകളിലെത്തും. മികച്ച സംഘട്ടനരംഗങ്ങളും സാങ്കേതിക മികവുമാണ് ഒടിയനെ ആരാധകര്‍ക്ക് പ്രിയപ്പെട്ടതാക്കി മാറ്റുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here