രഹ്ന ഫാത്തിമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു

ശബരിമല ചവിട്ടാനെത്തി നടപന്തല്‍ വരെയെത്തിയ രഹ്ന ഫാത്തിമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.

സാമൂഹ്യമാധ്യമം വഴി മതവികാരം വൃണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് കേസ്. തൃക്കൊടിത്താനം സ്വദേശി ആര്‍ രാധാകൃഷ്ണ മേനോന്‍ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കു നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകയ്‌ക്കൊപ്പം മല ചവിട്ടാനത്തിയ ഇവര്‍ കനത്ത സുരക്ഷയില്‍ നടപന്തല്‍ വരെ എത്തിയെങ്കിലും കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് പടി ചവിട്ടാനാകാതെ മടങ്ങുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here