ഇതുവരെ തടഞ്ഞത് 11 യുവതികളെ; വിശ്വാസികൾക്ക് അയ്യപ്പ ദർശനം ഇനിയും അകലെ; കോടതിവിധി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിൽ സംഘപരിവാർ

ആചാരവും ഹൈന്ദവ ധർമ്മവും തമ്മിലുള്ള പോർമുഖമായി ശബരിമല മാറുമ്പോൾ ഇതു വരെ 11 യുവതികളെയാണ് തുലാമാസ പൂജയ്ക്കായി നടതുറന്നതിനു ശേഷം തടഞ്ഞത്.

കോടതിവിധി നടപ്പിലാക്കില്ലെന്ന നിലപാടിൽ സംഘപരിവാർ ഉറച്ചു നിൽക്കുമ്പോൾ വിശ്വാസികൾക്ക് അയ്യപ്പ ദർശനം ഇനിയും അകലെയാണ്.

നടതുറന്ന ദിനത്തിൽ മാധവി രണ്ടാം ദിനത്തിൽ മാധ്യമ പ്രവർത്തകയായ സുഹാസിനി രാജ് ,മൂന്നാം ദിനത്തിൽ മാധ്യമ പ്രവർത്തകയായ കവിതയും ബിഎസ്എൻഎൽ എഞ്ചിനിയറായ സൂര്യ എന്ന രഹ്നാ ഫാത്തിമയും മേരി സ്വീറ്റിയും എത്തി.

നാലാം നാൾ പി.എസ്. മഞ്ജു, ആന്ധ്രയിൽ നിന്നുള്ള തീർത്ഥാടന സംഘത്തിലെ വാസന്തി, ആദിശേഷ്, പാലമ്മ പുഷ്പലത എന്നിവരെയാണ് പ്രതിഷേധക്കാർ തടഞ്ഞത്. ആന്ധ്ര സംഘം പ്രതിഷേധം അറിയാതെയാണ് എത്തിയതെന്ന് ഐ.ജി ശ്രീജിത്ത് പറഞ്ഞു.

സുപ്രീം കോടതി വിധി ഒരു ഭാഗത്ത് ആ വിധി തടയാൻ തുനിഞ്ഞ് കുറച്ചു പേർ മറുഭാഗത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News