ദിലീപിനെതിരായ അമ്മയുടെ നടപടി സ്വാഗതം ചെയ്ത് ഡബ്ല്യുസിസി; അവകാശ വാദങ്ങളില്‍ നിന്നും സംഘടനയുടെ നിലപാടുകള്‍ക്കുള്ള വൈരുധ്യം ആശങ്കാ ജനകം

നടിക്കെതിരായ അതിക്രമത്തില്‍ പ്രതി ദിലീപിനെതിരെ വൈകിയാണെങ്കിലും സ്വീകരിച്ച നടപടിയെ സ്വാഗതം ചെയ്ത് വനിതാ സിനിമാ താരങ്ങളുടെ സംഘടന ഡബ്ല്യുസിസി.

ദിലീപിനെ അമ്മയില്‍ നിന്നും സസ്പെന്‍റ് ചെയ്ത നടപടിയില്‍ സന്തോഷമുണ്ടെന്ന് ഡബ്ല്യുസിസി ഫെയ്സ്ബുക്കില്‍ എ‍ഴുതിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ സംഘടനയുടെ ബൈലോ അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കാന്‍ കാണിച്ച വിമുഖതയില്‍ അതിയായ നിരാശയുണ്ടെന്നും ഡബ്ല്യുസിസി പറഞ്ഞു.

തുടര്‍ന്നും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായാല്‍ താക്കീതാവുന്ന തരത്തില്‍ മാതൃകാ പരമായ ഒരു നടപടി അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി സ്വീകരിക്കേണ്ടതായിരുന്നു.

നമ്മുടെ രാജ്യം മി ടൂ പോലെയുള്ള തുറന്നു പറച്ചിലുകളെ ശക്തമായി പിന്തുണക്കുന്ന ഈ സമയത്തു , പരസ്പരവിരുദ്ധമായ പ്രസ്താവനകളും , ഉൾപ്പോരുകളും , സ്ത്രീകളെ വെറും അലങ്കാരവസ്തുവായി കാണുന്ന മനോഭാവവും A.M.M.Aയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത് ദൗർഭാഗ്യകരമാണ്.

മലയാള സിനിമാ ലോകത്ത് ഉണ്ടാവുന്ന എല്ലാതരം ചൂഷണങ്ങളെയും അതിക്രമങ്ങളെയും നിസാരവല്‍ക്കരിക്കുന്ന എല്ലാ നടപടികളോടും ഞങ്ങള്‍ ശക്തമായി വിയോജിക്കുന്നുവെന്നും A.M.M.Aയുടെ തന്നെ അംഗം ആയ ശ്രീ ദേവികയുടെ പ്രസ്താവനയിൽ നിന്നും , സംഘടനക്കുള്ളിൽ അതിക്രമങ്ങളെ തുറന്നു പറയുന്നവരോടുള്ള മനോഭാവം വളരെ വ്യക്തമാണെന്നും ഡബ്യുസിസി കുറിപ്പില്‍ പറയുന്നു.

ഈ പ്രശനങ്ങള്‍ സിനിമയുടെ മാത്രമല്ല സമൂഹത്തിന്‍റെ ആകെയാണ്. സംഘടന മുന്നോട്ടുവെച്ച അപേക്ഷകളോടും നിർദേശങ്ങളോടും അനുകൂലമായി പ്രതികരിച്ചു, സജീവമായി പ്രവർത്തിക്കാൻ ഉറപ്പു നൽകിയ കേരള സർക്കാരിനോടുള്ള നന്നി കൂടി അറിയിച്ചുകൊണ്ടാണ് ഡബ്ല്യുസിസി ഫെസ്ബുക്കില്‍ കുറിപ്പിട്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News