തൊഴിലന്വേഷകര്‍ക്ക് സന്തോഷവാര്‍ത്ത; യുഎഇയില്‍ പുതിയ വിസാ നിയമം

യുഎഇയില്‍ പുതിയ വിസാനിയമം പ്രാബല്യത്തില്‍ വന്നു.

സന്ദര്‍ശക വിസയുടെയും ടൂറിസ്റ്റ് വിസയുടെയും കാലാവധി ദീര്‍ഘിപ്പിക്കുന്നതുള്‍പെടെയുള്ള പരിഷ്‌കാരങ്ങളാണ് നിലവില്‍ വന്നത്. വിസ പരിഷ്‌കരണങ്ങള്‍ യുഎഇ കാബിനറ്റ് അംഗീകരിച്ചിരുന്നു.

കാബിനറ്റിന്റെ അംഗീകാരപ്രകാരം ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് ആണ് മാറ്റങ്ങള്‍ നടപ്പാക്കുന്നത്.

ടൂറിസ്റ്റ് വിസയിലോ സന്ദര്‍ശക വിസയിലോ വരുന്നവര്‍ക്ക് യുഎഇയില്‍ നിന്ന് പുറത്ത് പോകാതെ തന്നെ രണ്ട് തവണ വിസാ കാലാവധി ദീര്‍ഘിപ്പിക്കാന്‍ പുതിയ പരിഷ്‌കരണം അനുവദിക്കുന്നുണ്ട്.

തൊഴിലന്വേഷകരായി യുഎഇയിലെത്തുന്ന നിരവധി വിദേശികള്‍ക്ക് വലിയ അനുഗ്രഹമാകുന്ന തീരുമാനമാണിത്. നിലവിലുള്ള രീതിയനുസരിച്ച് വിസിറ്റ് വിസ പുതുക്കാന്‍ രാജ്യത്തിന് പുറത്തേക്ക് പോകണം.

പിന്നീട് പുതിയ വിസ സംഘടിപ്പിച്ചുവേണം തിരിച്ചുവരാന്‍. എന്നാല്‍ പുതിയ പരിഷ്‌ക്കരണത്തിലൂടെ ഈ പ്രയാസം ഒഴിവായിക്കിട്ടും.

വിസിറ്റ് വിസക്ക് മൂന്ന് മാസത്തെയും ടൂറിസ്റ്റ് വിസക്ക് ഒരു മാസത്തെയും കാലാവധിയാണുണ്ടാവുക. തൊഴിലന്വേഷകര്‍ക്ക് ഏറെ ആശ്വാസമാകുന്നതാണ് വിസാ നിയമങ്ങളിലെ മാറ്റങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News