സുരക്ഷാ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി ഫഡ്നാവിസിന്റെ ഭാര്യയുടെ സാഹസിക സെൽഫി

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃതയാണ് സുരക്ഷാനിര്‍ദേശങ്ങള്‍ അവഗണിച്ച് കപ്പലിന്റെ ഏറ്റവും മുന്‍വശത്തിരുന്ന് ‘സെല്‍ഫി’യെടുത്തത്.

സുരക്ഷാ ഉദ്യാഗസ്ഥരുടെ മുന്നറിയിപ്പ് വകവെയ്ക്കാതെയാണ് ഫഡ്നാവിസിന്റെ പ്രിയ പത്നി സെൽഫിയെടുത്ത് സായൂജ്യമണഞ്ഞത്. ഇപ്പോഴിതാ സംഗതി സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കയാണ്.

മുംബൈയില്‍ നിന്നു ഗോവയിലേക്കുള്ള ഉല്ലാസക്കപ്പല്‍ സര്‍വീസിന്റെ ഉദ്ഘാടനവേളയിലാണ് അമൃത ഫട്‌നവിസ് ‘സെല്‍ഫി’യെടുത്തത്. കപ്പലിന്റെ ഏറ്റവും മുന്‍ഭാഗത്തുപോയി ‘സെല്‍ഫി’യെടുത്ത അവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം.

എന്തായാലും മുഖ്യമന്ത്രിയുടെ ഓഫീസ് സംഭവത്തോട് പ്രതികരിച്ചിട്ടില്ല. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസും ചേര്‍ന്നാണ് മുംബൈയില്‍ നിന്ന് ഗോവയിലേക്ക് കപ്പല്‍സര്‍വീസ് ഉദ്ഘാടനം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News