മോഹന്‍ലാലിന്റെ വാദം പൊളിഞ്ഞു; ‘അമ്മ’ ആവശ്യപ്പെട്ടിട്ടല്ല രാജിയെന്ന് ദിലീപ്; തീരുമാനം വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍

കൊച്ചി: താരസംഘടനയായ ‘അമ്മ’ ആവശ്യപ്പെട്ടിട്ടല്ല താന്‍ സംഘടനയില്‍ നിന്ന് രാജി വച്ചതെന്ന് നടന്‍ ദിലീപ്.

തന്റെ പേര് പറഞ്ഞ് സംഘടനയെ തകര്‍ക്കാന്‍ ശ്രമമുണ്ടെന്നും വിവാദങ്ങള്‍ അവസാനിപ്പിക്കാനാണ് രാജിയെന്നും ദിലീപ് പറഞ്ഞു.

ദിലീപ് പറയുന്നു:

‘അമ്മ’ എന്ന സംഘടനയില്‍ നിന്നുള്ള എന്റെ രാജികത്ത് അമ്മയിലെ അംഗങ്ങള്‍ക്കും, പൊതുജനങ്ങള്‍ക്കും, എന്റെ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കും, എല്ലാവര്‍ക്കുമായി ഞാന്‍ പങ്കുവയ്ക്കുകയാണ്.

അമ്മയുടെ എക്‌സിക്യൂട്ടിവിനു ശേഷവും ഈ കത്ത് പുറത്ത് വിടാത്തതുകൊണ്ടാണു ഇപ്പോള്‍ കത്ത് പുറത്തുവിടുന്നത്. അമ്മയുടെ ബയലോപ്രകാരം എന്നെ പുറത്താക്കാന്‍ ജനറല്‍ ബോഡിയില്‍ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോധ്യം എനിക്കുണ്ട്.

പക്ഷെ എന്നെ കരുതി അമ്മ എന്ന സംഘടന തകര്‍ക്കപ്പെടാതിരിക്കാന്‍ വേണ്ടി ഞാന്‍ എന്റെ ജേഷ്ഠസഹോദരനായ ശ്രീ മോഹന്‍ലാലുമായ് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണു രാജികത്ത് നല്‍കിയത്.

രാജികത്ത് സ്വീകരിച്ചാല്‍ അത് രാജിയാണ്, പുറത്താക്കലല്ല. കത്തിന്റെ പൂര്‍ണ്ണരൂപം ചുവടെ,

കഴിഞ്ഞ ദിവസം മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ദിലീപിന്റെ രാജി ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നെന്നാണ് അമ്മ അറിയിച്ചത്.

മോഹന്‍ലാല്‍ ഫോണില്‍ വിളിച്ച് ദിലീപിന്റെ രാജി ആവശ്യപ്പെട്ടെന്നായിരുന്നു അമ്മ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News