കെഎസ്‌യു പ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാവിന്റെ ശ്രമം; അപമര്യാദയായി പെരുമാറിയത് രാത്രി വീട്ടിലെത്തി; ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചെന്നും പെണ്‍കുട്ടി പീപ്പിളിനോട്

തൃശൂര്‍: കോണ്‍ഗ്രസ് നേതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് കെഎസ്‌യു പ്രവര്‍ത്തകയുടെ പരാതി. കോണ്‍ഗ്രസ് നേതാവ് കെജെ യദു കൃഷ്ണയ്ക്ക് എതിരെയാണ് യുവതിയുടെ പരാതി. പരാതിയുടെ പകര്‍പ്പ് പീപ്പിള്‍ ടിവിക്ക് ലഭിച്ചു.

സംഭവത്തില്‍ കെപിസിസി പ്രസിഡന്റിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും പരാതി നല്‍കി ഒരാഴ്ചയായിട്ടും ഇതുവരെയും ആരും വിവരങ്ങള്‍ അന്വേഷിച്ചത് പോലുമില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.

വീട് വെയ്ക്കാന്‍ സഹായിക്കാനെന്ന പേരിലെത്തിയാണ് യദു കൃഷ്ണ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയത്.അച്ഛന്‍ മരിച്ച്, അമ്മയും പെണ്‍കുട്ടിയും മാത്രം കഴിയുന്ന വീട്ടിലേക്ക് രാത്രിയിലെത്തി മോശമായി പെരുമാറുകയായിരുന്നു.

ഭയന്നിട്ടാണ് ഇതുവരെ പൊലീസിന് പരാതി നല്‍കാത്തതെന്നും ആത്മഹത്യ ചെയ്യാന്‍ ചിന്തിച്ചുവെന്നും പരാതിക്കാരി പറഞ്ഞു. മറ്റു പെണ്‍കുട്ടികളോടും ഇയാള്‍ മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്.

കെപിസിസി പ്രസിഡന്റിന് നല്‍കിയ പരാതിയുടെ പകര്‍പ്പ് മഹിളാ കോണ്‍ഗ്രസ്, എന്‍എസ്‌യു, കെഎസ്‌യു പ്രസിഡന്റുമാര്‍ക്കും നല്‍കിയിരുന്നുവെങ്കിലും ആരും വിളിക്കുക പോലും ചെയ്തിട്ടില്ലെന്നും പെണ്‍കുട്ടി പറയുന്നു.

തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആണ് കെജെ യദു കൃഷ്ണ. കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടയാളും, കോഴിക്കോട് സര്‍വകലാശാല മുന്‍ സെനറ്റ് അംഗവുമാണ് ഇയാള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News