ലോപറ്റേഗിക്ക് ലാസ്റ്റ്ബെല്‍; ചാമ്പ്യൻസ് ലീഗിൽ ഇന്ന് തീപാറുന്ന മത്സരങ്ങൾ

ചാമ്പ്യൻസ് ലീഗിൽ ഇന്ന് തീപാറുന്ന മത്സരങ്ങൾ. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറ്റാലിയൻ വമ്പന്മാരായ യുവാന്റെസിനെ നേരിടും. സുപ്പർ താരം റൊണാൾഡോയുടെ തിരിച്ചു വരവാണ് ഫുട്ബാൾ പ്രേമികളെ ആവേശത്തിലാക്കുന്നത്.

അതേസമയം നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനും ഇന്നത്തെ മത്സരം നിർണായകമാണ്.ഇന്നത്തെ മത്സരം തോറ്റാൽ അത് പരിശീലകൻ ജുലെൻ ലോപറ്റേഗിയുടെ പുരതകളിനാകും വഴിവെക്കുക.

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ഇന്ന് തീപാറുന്ന മത്സരങ്ങൾക്കാണ് ആരാധകർ സാക്ഷിയാവുക . മുൻചാമ്പ്യാന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറ്റാലിയൻ വമ്പന്മാരായ യുവാൻറെസിനെയാണ് നേരിടുന്നത്. ചാമ്പ്യാൻസ് ലീഗിൽ മികച്ച റെക്കോർഡുകൾ സ്വന്തമാക്കിയ റൊണാൾഡോ തിരിച്ചെത്തുന്നതാണ് ഇന്നത്തെ മത്സരത്തിന്റെ പ്രധാന ആകർഷണം.

ആദ്യകളിയിൽ റെഡ് കാർഡ് കണ്ട് പുറത്തായ റൊണാൾഡോക്ക് രണ്ടാം മത്സരത്തിലും കളിക്കാനായിരുന്നില്ല.മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്വന്തം മൈതാനിയായ ഓൾഡ് ട്രാഫോഡിൽ യുവന്റസ് ഇറങ്ങുമ്പോൾ ജയം അപ്രവചനീയമാണ്.

അതേ സമയം നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ്രിനും ഇന്നത്തെ മത്സരം അഗ്നിപരീക്ഷണമാണ്.കഴിഞ്ഞ 3 തവണയും കിരീടം നേടിയ മാഡ്രിഡ് സമീപകാലത്തെ ഏറ്റവും വലിയ പരീക്ഷണത്തിലൂടെയാണ് കടന്നുപോകുന്നത്.

ലോകകപ്പിന് ശേഷം ടീമിന്റെ പരിശീലകണയെത്തിയ ജിലെന് ലോപറ്റേഗി ഏതുനിമിഷവും പുറത്താകും എന്ന അവസ്ഥയിലാണ്.ചെക്ക് റിപ്പബ്ലിക്കൻ ക്ലബ്ബായ വിക്ടോറിയ പ്ലാസനുമായുള്ള മത്സരത്തിൽ കൂടി തോറ്റാൽ അത് ലോപറ്റെഗിക്ക് പുറത്തേക്കുള്ള വഴിയാകും ഒരുക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News