പങ്കെടുത്ത എല്ലാവർക്കും ഫ്രീ സിമ്മും 40 രൂപ ടോക്ക് ടൈമും; വ്യത്യസ്തമായി ഈ കല്യാണസൽക്കാരം

കണ്ണൂര്‍ ജില്ലയിലെ കരിയാട് സ്വദേശി എന്‍.കെ.ബാലന്‍റെ മകള്‍ ബമിഷയുടെ വിവാഹ സല്‍ക്കാരത്തിൽ പങ്കെടുത്തവരെല്ലാം ഇന്നലെ ഒരു വിളിക്ക് കാതോർത്തിട്ടുണ്ടാകണം.

എന്‍.കെ.ബാലന്‍റെ മകള്‍ ബമിഷ(മാളു)യുടെയും അജയന്‍റെ മകന്‍ രഞ്ജിത്തിന്‍റെയും വിവാഹത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ബിഎസ്എന്‍എല്ലിന്‍റെ സൌജന്യ സിമ്മും 40 രൂപയുടെ ടോക്ക് ടൈമുമാണ് ലഭിച്ചത്.

എന്‍.കെ.ബാലന്‍ ബിഎസ്എന്‍എല്‍ പെരിങ്ങത്തൂര്‍ സെക്ഷനില്‍ ഉദ്യോഗസ്ഥനാണ്. . വളരെ താഴ്ന്ന നിലയില്‍ നിന്ന് വളര്‍ന്നുവന്നയാളാണ് താന്‍. തന്‍റെ വളര്‍ച്ചയ്ക്ക് എന്നും സഹായിച്ചത് ബിഎസ്എന്‍എല്ലാണ്. മകളുടെ വിവാഹത്തോടനുബന്ധിച്ച് സൌജന്യ സിം നില്‍പ്പന നടത്തിയാല്‍ അത് കമ്പനിക്ക് സഹായകമാകുമെന്ന ചിന്തയില്‍ നിന്നാണ് വിവാഹത്തോടനുബന്ധിച്ച് സിം മേള നടത്തിയതെന്ന് ബാലൻ പറഞ്ഞു.

കണ്ണൂര്‍ സി.എച്ച്.മൊയ്തു മാസ്റ്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ സല്‍ക്കാരത്തിനെത്തിയവരില്‍ നിന്ന് വളരെ നല്ല പ്രതികരണമാണ് ഉണ്ടായതെന്നും 351 പേരാണ് കഴിഞ്ഞ രണ്ട് ദിവസത്തിലുള്ളില്‍ സിം കരസ്ഥമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News