പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് ഒരു സമ്മാനം; സാഹോയിലെ ദൃശ്യങ്ങള്‍ കാഴ്ചവെച്ച് പ്രഭാസ്

പിറന്നാള്‍ ദിനത്തില്‍  ആരാധകര്‍ക്കായി  പുതിയ  ചിത്ര മായ സാഹോയിലെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ കാഴ്ചവെച്ച്  പ്രഭാസ്. ചിത്രത്തിന്റെ നിര്‍മാതാക്കളായ യുവി ക്രിയേഷന്‍സിന്റെ ഫേസ്ബുക് പേജിലൂടെയാണ് ‘ഷേഡ്‌സ് ഓഫ് സാഹോ’ എന്ന പരമ്പരയിലെ ആദ്യ വീഡിയോ പ്രഭാസ് പുറത്തിറക്കിയത്.

യൂട്യബിലും അപ് ലോഡ് ചെയ്ത വീഡിയോ  മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഒരു ലക്ഷത്തിലേറെ ആളുകളാണ് കണ്ടത്.  ചിത്രത്തിലെ രംഗങ്ങള്‍ക്ക് പുറമേ അബുദാബിയിലെ ചിത്രീകരണ ദൃശ്യങ്ങളും അടങ്ങുന്നതാണ് ആദ്യ വീഡിയോ.

ബാഹുബലി: ദി കണ്‍ക്ലൂഷന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം  പ്രഭാസ് നായകനാകുന്ന ചിത്രമാണ് സഹോ.  ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായ സാഹോയില്‍ ശ്രദ്ധ കപ്പൂറാണ് പ്രഭാസിന്റെ നായികയായി എത്തുന്നത്.

ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

റണ്‍ രാജാ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത് ആണ് സാഹോ സംവിധാനം ചെയ്യുന്നത്. ശങ്കര്‍-എഹ്‌സാന്‍-ലോയ് ത്രയങ്ങളാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിലെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് അമിതാബ് ഭട്ടാചാര്യയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News