കുര്യാക്കോസ് കാട്ടുത്തറയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി; ആന്തരിക അവയവങ്ങള്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് അയക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു

പഞ്ചാബില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈദീകന്‍ കുര്യാക്കോസ് കാട്ടുത്തറയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി.

ആന്തരിക അവയവങ്ങള്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് അയക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. അതിന് ശേഷമെ മരണ കാരണം കണ്ടെത്താനാകു.

മരണത്തില്‍ ദൂരൂഹതയുണ്ടെന്ന സഹോദരന്‍ ജോസ് കാട്ടുത്തറയുടെ മൊഴി പഞ്ചാബ് പോലീസ് രേഖപ്പെടുത്തി. അതേ സമയം വൈദീകന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സുതാര്യമായിരിക്കുമെന്ന് ജലന്തര്‍ രൂപത വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

കന്യാസ്ത്രീ പീഡനകേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കിലിനെതിരെ മൊഴി നല്‍കിയ വൈദീകന്‍ കുര്യാക്കോസ് കാട്ടുത്തറയുടെ പോസ്റ്റ്‌മോര്‍ട്ടം ദസ്വ സിവില്‍ ആശുപത്രിയില്‍ പൂര്‍ത്തിയായി.

സഹോദരന്‍ ജോസ് കാട്ടുത്തറ കേരളത്തില്‍ നിന്നും എത്തിയ ശേഷമാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടങ്ങിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സഹോദരന്‍ പരാതി പറഞ്ഞതിനെ തുടര്‍ന്ന് ദസ്വ ഡി.വൈ.എസ്.പി പോസ്റ്റ്‌മോര്‍ട്ടത്തിന് മുമ്പ് മൊഴി രേഖപ്പെടുത്തി.

ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യും. പോസ്റ്റ്‌മോര്‍ട്ടം നടത്തിയെങ്കിലും മരണകാരണം കണ്ടെത്തിയിട്ടില്ല. ആന്തരിക അവയങ്ങള്‍ വിശദപരിശോധനയ്ക്ക് അയക്കും.

അതിന് ശേഷമെ മരണകാരണം മനസിലാകു എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ശരീരത്തില്‍ പാടുകളൊന്നുമില്ല. അതേ സമയം വൈദീകന്റെ മരണത്തില്‍ ആദ്യമായി ജലന്തര്‍ രൂപത വാര്‍ത്താകുറിപ്പ് പുറത്തിറക്കി.

കുര്യാക്കോസ് കാട്ടുത്തറയെ മുറിയില്‍ അബോധവാസ്ഥയില്‍ കണ്ടെത്തിയത് മുതലുള്ള കാര്യങ്ങള്‍ വാര്‍ത്താകുറിപ്പില്‍ വിശദീകരിക്കുന്നു. ബന്ധുക്കള്‍ക്ക് എല്ലാ വിധ പിന്തുണയും നല്‍കുന്നു. വൈദീകന്റെ മരണത്തെ തുടര്‍ന്നുള്ള നടപടികള്‍ സുതാര്യമായിരിക്കുമെന്നും ജലന്തര്‍ രൂപത അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here