ലൈംഗികാതിക്രമ പരാതികൾ പരിഗണിക്കാൻ അമ്മയിൽ പ്രത്യേക കമ്മിറ്റിക്ക് രൂപം നൽകണം; ഡബ്ള്യൂസിസി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയിൽ ലൈംഗികാതിക്രമ പരാതികൾ പരിഗണിക്കാൻ പ്രത്യേക കമ്മിറ്റിക്ക് രൂപം നൽകണമെന്നാവശ്യപ്പെട്ട് ഡബ്‌ള്യു.സി.സി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും .

ഹർജിയിൽ അമ്മയ്ക്ക് ഹൈക്കോടതി കഴിഞ്ഞ ദിവസം പ്രത്യേക ദൂതൻ മുഖേന നോട്ടീസ് നൽകിയിരുന്നു. വിഷയത്തിൽ നിലപാട് അറിയിക്കാൻ അറിയിക്കാൻ സംസ്ഥാന സർക്കാരിനോടും നിർദേശിച്ചിരുന്നു . സർക്കാരും അമ്മയും ഇന്ന് ഹൈക്കോടതിയെ നിലപാട് അറിയിക്കും .

സിനിമാ മേഖലയിലെ സ്ത്രീകൾക്കു നേരെ ലൈംഗികാതിക്രമങ്ങൾ വർദ്ധിക്കുന്നതിനാൽ ഇത്തരമൊരു സമിതി അനിവാര്യമാണെന്നും അമ്മയുടെ നേതൃത്വം അതിന് തയ്യാറാകാത്തത് സ്വേച്‌ഛാപരമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഡബ്‌ള്യു.സി.സിയും പ്രസിഡന്റായ റിമ കല്ലിങ്കലും പൊതുതാല്പര്യ ഹർജി നൽകിയത്.

തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങൾ തടയാൻ നടപടി വേണമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. പാർലമെന്റ് 2013 ൽ നിയമവും പാസാക്കി. എങ്കിലും സിനിമയുടെ ഷൂട്ടിംഗിനിടെയുണ്ടാകുന്ന പീഡന പരാതികൾ സിനിമ പൂർത്തിയാകുന്നതോടെ ഇല്ലാതാകുന്ന സ്ഥിതിയാണിപ്പോൾ.

സ്വതന്ത്രരും അനുയോജ്യരുമായ അംഗങ്ങളെ ഉൾപ്പെടുത്തി സമിതിക്ക് രൂപം നൽകണമെന്ന് സർക്കാർ നിർദേശിക്കേണ്ടതുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് സ്പെഷ്യൽ സെക്രട്ടറി, അമ്മ എന്നിവരും കേസിൽ എതിർ കക്ഷികളാക്കിയായിരുന്നു ഹർജി.

രാഷ്ട്രീയ പാർട്ടികളിലും മതസംഘടനകളിലും പരാതി പരിഹാര കമ്മറ്റികൾ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മറ്റൊരു ഹർജിയും ഇന്ന് കോടതി പരിഗണിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News