വീട്ടിലെ ജോലിഭാരം പകയായി മാറി; പിതൃസഹോദരന്‍റെ കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നു; ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത് താമരശ്ശേരിയില്‍

അമ്മയോടുള്ള പക തീര്‍ക്കാന്‍ പിഞ്ചുകുഞ്ഞി കിണറ്റിലെറിഞ്ഞു കൊന്നു..താമരശ്ശേരിയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. വെറു 7 മാസം മാത്രം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹമാണ് വീട്ടുമുറ്റത്തുള്ള കിണറ്റില്‍ നിന്നും കണ്ടെടുത്തത്.

സംഭവത്തില്‍ 26 കാരിയ ജസീലയെ അറസ്റ്റു ചെയ്തു.കുഞ്ഞിന്‍റെ പിതൃസഹോദരന്‍റെ ഭാര്യയാണ് ജസീല..കുഞ്ഞിന്‍റെ അമ്മയോടുള്ള പക തീര്‍ക്കാനായി കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊല്ലുകയായിരുന്നുവെന്ന് ഇവര്‍ പൊലീസിനോട് വെളിപ്പെടുത്തുകയും ചെയ്തു.വീട്ടിലെ ജോലിഭാരമാണ് ജസീലയ്ക്ക് കുഞ്ഞിന്‍റെ അമ്മയോട് പക ഉണ്ടാകാന്‍ കാരണം.

കുഞ്ഞിനെ തൊട്ടിലില്‍ ഉറക്കിക്കിടത്തി അമ്മ ഷമീന തുണിയലക്കാന്‍ പോയപ്പോ‍ഴാണ് ഇവര്‍ ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് വ്യക്തമായത്. കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞ ശേഷം ഒന്നും സംഭവിക്കാത്ത പോലെ വീട്ടുജോലികള്‍ എല്ലാം ചെയ്തു.

ഷമീന കുഞ്ഞിനെ കാണുന്നില്ലെന്ന് പറഞ്ഞപ്പോ‍ഴാണ് താനും ശ്രദ്ധിച്ചതെന്നാണ് അവര്‍ ആദ്യം പൊലീസിനോട് വ്യക്തമാക്കിയത്. കുഞ്ഞ് ശ്വാസം മുട്ടി മരിച്ചതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത് ഇതിന്‍റെ അടിസ്ഥാനത്തില്‍ കുടുംബാംഗങ്ങളെ വീണ്ടും ചോദ്യം ചെയ്തപ്പോ‍ഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്.

തിരച്ചിലിനിടയില്‍ ജസീല തന്നെയായിരുന്നു കുഞ്ഞിനെ കിണറ്റില്‍ കണ്ടെത്തിയതും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel