ആകാശത്ത് സുഖപ്രസവം; ഇത്തിഹാദ് വിമാനം മുംബൈയിലിറക്കി

വിമാനത്തിൽ യുവതി പ്രസവിച്ചതിനെ തുടർന്ന് ഇത്തിഹാദ് എയർവെയ്സ് വിമാനം മുംബൈയിൽ അടിയന്തരമായി ഇറക്കി. യുവതിയെയും കുഞ്ഞിനെയും വിമാനത്താവളത്തിനടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ഡോക്ടർമാർ അറിയിച്ചു. എന്നാല്‍ യുവതി ആരെന്ന് വ്യക്തമാക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല.

അബുദാബിയിൽ നിന്ന് ജക്കാർത്തയ്ക്ക് പോയ വിമാനമാണ് അടിയന്തരമായി ലാന്‍ഡ് ചെയ്തത്.

ക‍ഴിഞ്ഞ വര്‍ഷം ദമാമില്‍ നിന്ന് കൊച്ചിയിലേക്കുള്ള ജെറ്റ് എയര്‍വേയ്സ് യാത്രയ്ക്കിടെ ഒരു മലയാളി യുവതിയും കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ജെറ്റ് എയര്‍വെയ്സിന്‍റെ ചരിത്രത്തില്‍ ആദ്യമായി വിമാനത്തില്‍ പിറന്ന കുഞ്ഞിന് കമ്പിനി ആജീവനാന്ത സൗജന്യ വിമാനയാത്ര സമ്മാനമായി പ്രഖ്യാപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News